കോവിഡ് കേസുകൾ വർധിക്കുന്നു; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും

ന്യൂഡൽഹി. കോവിഡ് കേസുകൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് യോഗം. കഴിഞ്ഞ ദിവസം 1134 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് ഉണ്ടായത്. ഇതോടെ രാജ്യത്ത് സജ്ജീവമായ രോഗികളുടെ എണ്ണം 7026 ആയി ഉയർന്നു.

പ്രധാനമന്ത്രിയുടെ നേത്വത്തത്തിൽ ചേരുന്ന യോഗത്തിൽ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, കേന്ദ്ര ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. കോവിഡ് കേസുകൾ രാജ്യത്ത് വർധിച്ചാൽ എന്തെല്ലാം തുടർ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ തീരുമാനിക്കും.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് കൂടുകയാണ്. കേരളത്തിൽ ആരോഗ്യവകുപ്പ് എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകി. ആശുപത്രിയിൽ എത്തുന്ന എല്ലാ രോഗികളും നിർബന്ധമായും മാസ്‌ക് ഉപയോഗിക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം.