കോവിഡ് ഹോം ഐസൊലേഷന് പുതിയ മാര്‍ഗനിര്‍ദേശം; റെംഡെസിവിര്‍ കഴിക്കരുത്

ന്യൂഡല്‍ഹി: ലക്ഷണങ്ങളില്ലാത്തതോ, നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആയ കോവിഡ് രോഗികളുടെ ഹോം ഐസലേഷന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.

* വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക് ഉപയോഗിക്കണം

* വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്ബര്‍ക്കം പാടില്ല

* ചികിത്സ സഹായി എത്തുമ്ബോള്‍ രോഗിയും സഹായിയും എന്‍ 95 മാസ്‌ക് ധരിക്കണം

* സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച്‌ അണുനശീകരണം നടത്തിയശേഷമേ മാസ്‌കുകള്‍ കളയാവൂ.

* ഓക്‌സിജന്‍ സാച്യുറേഷനും ശരീരോഷ്മാവും നിരീക്ഷിക്കണം

* പാരസെറ്റമോള്‍ 650 മില്ലിഗ്രാം നാലു നേരം കഴിച്ചശേഷവും പനിയുണ്ടെങ്കില്‍ ഡോക്ടറെ കാണണം

* ശ്വാസതടസമോ, ശക്തമായ ചുമയോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം

* നിരന്തരം കൈ കഴുകുകയും ധാരാളം വെള്ളം കുടിക്കുകയും വേണം

ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷം ഹോം ഐസലേഷന്‍ അവസാനിപ്പിക്കാമെന്നും കോവിഡ് പരിശോധന ആവശ്യമില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ വീടുകളില്‍ വച്ച്‌ ഉപയോഗിക്കരുതെന്നും ആശുപത്രികളില്‍ വച്ച്‌ മാത്രമേ മരുന്ന് സ്വീകരിക്കാവൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.