രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം,24 മണിക്കൂറിൽ 85,000ത്തിലധികം രോഗികൾ

രാജ്യത്തെ കോവിഡ് ബാധിതർ 59 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 85,362 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,089 കോവിഡ് മരണങ്ങളും രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്തു. 82.14 ശതമാനമാണ് രാജ്യത്ത് കോവിഡ് മുക്തി നേടുന്നവരുടെ നിരക്ക്. അതേ സമയം ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്സിന്റെ മനുഷ്യരിലെ ആദ്യ ഘട്ട പരീക്ഷണം മുംബൈയിൽ ആരംഭിച്ചു.രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിൽ 85,362 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതർ 59,03,933 ലേക്ക് ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തേക്കാൾ ഉയർന്ന നിരക്ക് രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ ഉണ്ടായി. 93,420 പേർക്ക് രോഗമുക്തി ലഭിച്ചു. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കർണാടക സംസ്ഥാനങ്ങളിലാണ് ഏറ്റവും ഉയർന്ന രോഗമുക്തി രേഖപ്പെടുത്തുന്നത്.പുതിയ 1,089 മരണങ്ങൾ കുടി റിപ്പോർട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 93,379 ലേക്ക് ഉയർന്നു.1.58 ശതമാനമാണ് കോവിഡ് മരണ നിരക്ക്. 14,92,409 കോവിഡ് പരിശോധനകൾ കഴിഞ്ഞ 24 മണിക്കൂറിൽ നടന്നതായി ഐ സി എം ആർ അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധന 7,02,69,975 ലേക്ക് ഉയർന്നു. അതേ സമയം ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ കോവിഡ് വാക്സിന്റെ മനുഷ്യരിലെ ആദ്യ ഘട്ട പരീക്ഷണം മുംബൈയിൽ ആരംഭിച്ചു. മൂന്ന് പേരിലാണ് ആദ്യ ഘട്ട പരീക്ഷണം. കൂടുതൽ ആശുപത്രികളിൽ അടുത്ത ആഴ്ച മുതൽ മനുഷ്യരിലെ ആദ്യ ഘട്ട പരീക്ഷണം നടക്കും