രാജ്യത്ത് കോവിഡ് കേസുകള്‍ 63 ലക്ഷം പിന്നിട്ടു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 86,821 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 1,181 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 63 ലക്ഷം കടന്നു.നിലവില്‍ 9,40,705 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 52.73 ലക്ഷം പേര്‍ രോഗവിമുക്തി നേടി. കൊവിഡ് ബാധിച്ചു ഇതുവരെ 98,678 പേരാണ് മരിച്ചത്. മഹാരാഷ്ട്രയില്‍ 481 പേരും കര്‍ണാടകത്തില്‍ 87 പേരും ഇന്നലെ മരിച്ചു. കഴിഞ്ഞ ദിവസം 14.23 ലക്ഷം ടെസ്റ്റുകള്‍ നടത്തിയതായും മൊത്തം 7.56 കോടി ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നും ഐസിഎംആര്‍ അറിയിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 25.94 ലക്ഷം പേരാണ് ചികിത്സയില്‍ ഉള്ളത്.10.88 ലക്ഷം പേര്‍ രോഗവിമുക്തരായി. 36662 പേര്‍ മരിച്ചു. ആന്ധ്ര പ്രദേശില്‍ 58445, കര്‍ണാടകത്തില്‍ 1.07 ലക്ഷം, കേരളത്തില്‍ 67140, തമിഴ്നാട്ടില്‍ 46263, ഉത്തര്‍ പ്രദേശില്‍ 50883 എന്നിങ്ങനെയാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. ബംഗാളില്‍ 4958 പേരും ഉത്തര്‍ പ്രദേശില്‍ 5784 പേരും തമിഴ്നാട്ടില്‍ 9520 പേരും കര്‍ണാടകത്തില്‍ 8864 പേരും ഡല്‍ഹിയില്‍ 5361 പേരും ആന്ധ്ര പ്രദേശില്‍ 5828 പേരും മരിച്ചു.