സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിതീകരിച്ചത് 1195 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചതാണിത്. 1234 പേർ രോഗമുക്തി നേടി. രോഗം ബാധിച്ച 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. വിദേശത്ത് നിന്ന് വന്ന 66 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 125 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. 13 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 274 , മലപ്പുറം 167 , കാസർകോട് 128, എറണാകുളം 120 ആലപ്പുഴ 108, തൃശൂർ, 86, കണ്ണൂർ 61, കോട്ടയം 51, കോഴിക്കോട് 39, പാലക്കാട് 41, ഇടുക്കി 39, പത്തനംതിട്ട 37, കൊല്ലം 30, വയനാട് 14.ഏഴു മരണം ഇന്ന് റിപ്പോർട്ട് ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ചോമ്പാല പുരുഷോത്തമൻ, ഫറോക്ക് സ്വദേസി പ്രഭാകരൻ, കക്കട്ട് മരക്കാർകുട്ടി, കൊല്ലം വെളിനെല്ലൂർ അബ്ദുൽ സലാം, കണ്ണൂർ ഇരിക്കൂർ യശോദ, കാസർകോട് അസൈനാർ ഹാജി, കൊച്ചി തൃക്കാക്കര ജോർജ് ദേവസി എന്നിവരാണ് മരിച്ചത്.