ഇന്ത്യയ്ക്ക് നേരിയ ആശ്വാസം;പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

ദില്ലി: രാജ്യത്തിന് നേരിയ ആശ്വസാം. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായി കുറവാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ആകെ റിപ്പോര്‍ട്ട് ചെയ്തത് 46,791 കേസുകള്‍ മാത്രമാണ്. ജൂലൈ 29 ന് ശേഷം ആദ്യമായാണ് രാജ്യത്ത് ഇത്രയും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75,97,064 ആയിരിക്കുകയാണ്.ഇന്നലെ 587 മരണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം രോഗമുക്തരായവരുടെ എണ്ണം 69,720 ആണ്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 67,33,329 ആണ്. ആകെ മരിച്ചവരുടെ എണ്ണം 1,15,197 ആയിരിക്കുകയാണ്. ഇന്നലെ മാത്രം 10,32,595 ടെസ്റ്റുകള്‍ നടത്തുകയും ചെയ്തു.