രാജ്യത്ത് ആശങ്ക കുറയുന്നു, പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്

ദില്ലി: രാജ്യത്ത് കഴിഞ്ഞ ദിവസം 54,044 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകള്‍ 76,51,107 ആയി ഉയര്‍ന്നു. എന്നാല്‍ ഇതില്‍ 67,95,103 പേരും രോഗമുക്തി നേടി. ഇന്നലെ മാത്രം 61,775 പേരാണ് രോഗമുക്തി നേടിയത്. 7,40,090 പേര്‍ മാത്രമാണ് ഇപ്പോഴും ചികില്‍സയില്‍ ഉള്ളത്. 9.67 % മാത്രമാണ് ആക്റ്റീവ് കേസുകള്‍.

രോഗമുക്തി നിരക്ക് 88.63 ശതമാനവും. ഇന്നലെ 717 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണ സംഖ്യ 1,15,914 ആയി. മഹാരാഷ്ട്ര 8151, കര്‍ണാടക 6,297, തമിഴ്‌നാട് 3094, ആന്ധ്ര 3,503 ,ദില്ലി 3,579 , എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം.