ആശങ്ക ഒഴിയുന്നില്ല, സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 814 പേര്‍ക്ക്, 5 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശങ്ക തുടുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോഴും നില നില്‍ക്കുന്നത്. 814 പേര്‍ രോഗമുക്തി നേടി. അതേസമയം ഏറ്റവും ആശങ്കയുളവാക്കുന്ന ഒന്നാമ് 1251 കേസില്‍ 1061 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ് എന്നത്. അതേസമയം തന്നെ ഉറവിടം അറിയാത്ത 73 കേസുകളും ഉണ്ട്. വിദേശത്ത് നിന്ന വന്ന 77 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 94 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 18 ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരായിട്ടുണ്ട്.

അതേസമയം ഇന്ന് അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മാമ്പുറം ഇമ്പിച്ചിക്കോയ ഹാജി, കൂടാളിയിലെ സജിത്ത്, ഉച്ചകട സ്വദേശി ഗോപകുമാർ, എറണാകുളത്തെ പിജി ബാബു, ആലപ്പുഴ സുധീർ എന്നിവരാണ് മരിച്ചത്. നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. അഞ്ച് ജില്ലകളിൽ നൂറിലേറെ രോഗികളുണ്ട്. തിരുവനന്തപുരം 289, കാസർകോട് 168, കോഴിക്കോട് 149, മലപ്പുറം 142,പാലക്കാട് 123. തിരുവനന്തപുരത്ത് 150 പേർക്ക് രോഗമുക്തി. 27608 സാമ്പിൾ 24 മണിക്കൂറിനിടെ പരിശോധിച്ചു.