തിരുവനന്തപുരം തോന്നക്കലിൽ വാക്സിന്‍ ഉല്‍പാദന യൂണിറ്റ് സ്ഥാപിക്കാന്‍ തീരുമാനം

തിരുവനന്തപുരത്തെ തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

ഡോ എസ് ചിത്ര ഐഎഎസിനെ വാക്സിന്‍ നിര്‍മ്മാണ പ്രോജക്ടിന്‍റെ പ്രോജക്‌ട് ഡയറക്ടറായി നിയമിക്കും. ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ കെപി സുധീര്‍ ചെയര്‍മാനും സ്റ്റേറ്റ് ലെവല്‍ എക്സ്പേര്‍ട്ട് കമ്മിറ്റി കോവിഡ് മാനേജ്മെന്‍റ് ഡോ ബി ഇക്ബാല്‍ വാക്സിന്‍ വിദഗ്ദ്ധന്‍ ഡോ. വിജയകുമാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ രാജന്‍ ഖോബ്രഗഡെ, കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ ഡോ രാജമാണിക്യം എന്നിവര്‍ അംഗങ്ങളായും ഇതിനായി വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കും.

പ്രമുഖ കമ്ബനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും പെട്ടെന്നു തന്നെ വാക്സിന്‍ ഉല്‍പ്പാദനം സാധ്യമാക്കുന്നതിനും വര്‍ക്കിംഗ് ഗ്രൂപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.