ഗോമൂത്രം മനുഷ്യർ കുടിക്കുന്നതിനു മുന്നറിയിപ്പ്,14തരം ബാക്ടീരിയകളേ കണ്ടെത്തി

ഗോമൂത്രം ഉപയോഗിക്കുന്നത് ഹാനികരമാണ്‌ എന്നും മനുഷ്യ ജീവന്‌ അപകടകരമായ ബാക്ടിരീയിയ അതിൽ ഉണ്ട് എന്നും മുന്നറിയിപ്പ്.രാജ്യത്തെ പ്രമുഖ മൃഗ ഗവേഷണ സ്ഥാപനമായ ബറേലി ആസ്ഥാനമായുള്ള ഐസിഎആർ-ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ്‌ മുന്നറിയിപ്പും ഗവേഷണ റിപോർട്ടും പുറത്ത് വിട്ടത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ഭോജ് രാജ് സിംഗും മൂന്ന് പിഎച്ച്ഡി വിദ്യാർത്ഥികളും ചേർന്ന് നടത്തിയ പഠനത്തിൽ, ആരോഗ്യമുള്ള പശുക്കളിൽ നിന്നും കാളകളിൽ നിന്നുമുള്ള മൂത്രസാമ്പിളുകൾ എടുക്കുകയായിരുന്നു.14 തരം ഹാനികരമായ ബാക്‌ടീരിയകളെങ്കിലും പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.ഇത് വയറിലെ അണുബാധയ്ക്ക് കാരണമാകും.ഗവേഷണത്തിന്റെ കണ്ടെത്തലുകൾ ഓൺലൈൻ ഗവേഷണ വെബ്‌സൈറ്റായ റിസർച്ച്ഗേറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഗോമൂത്രം ആൻറി ബാക്ടീരിയൽ ആണെന്ന പൊതു വിശ്വാസം അംഗീകരിക്കാൻ ഉതകുന്ന ഒരു കണ്ടെത്തലും ഇല്ലെന്നും അറിയിച്ചു.ഒരു സാഹചര്യത്തിലും മനുഷ്യ ഉപഭോഗത്തിന് ഗോ മൂത്രം ശുപാർശ ചെയ്യാൻ കഴിയില്ല. വാറ്റിയെടുത്ത മൂത്രത്തിൽ രോഗബാധയുള്ള ബാക്ടീരിയ ഇല്ലെന്ന വാദം ചിലർ ഉന്നയിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ അതിനെ കുറിച്ച് കൂടുതൽ ഗവേഷണം നടത്തുകയാണ്,” അദ്ദേഹം പറഞ്ഞു.

ഇപ്പോൾ മനുഷ്യ ഉപയോഗത്തിനും ബാക്ടീരിയ നിർമ്മാർജനത്തിനും വിപണിയിൽ ഗോ മൂത്രം വില്ക്കുന്നുണ്ട്. എന്നാൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ യുടെ വ്യാപാരമുദ്രയില്ലാതെയാണ് ഗോമൂത്രം ഇന്ത്യൻ വിപണിയിൽ വ്യാപകമായി വിൽക്കുന്നത്. വാറ്റിയെടുത്ത മൂത്രത്തിന്റെ സാമ്പിളുകളിൽ ഈ പ്രത്യേക ഗവേഷണം നടത്തിയിട്ടില്ല എന്നും ഗവേഷകർ പറഞ്ഞു