പെട്ടന്ന് ദേഷ്യം വരും അത് അതിനേക്കാൾ പെട്ടെന്ന് തീരുകെയും ചെയ്യും, സോമനെക്കുറിച്ച് പറഞ്ഞ് സഹപ്രവർത്തകർ

മലയാള സിനിമയിൽ സ്വഭാവ നടനായും വില്ലനായും നിറഞ്ഞാടിയ നടനായിരുന്നു എംജി സോമൻ. പൗരുഷുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിൻ പ്രത്യേക മിടുക്കുണ്ടായിരുന്നു സോമന്. മലയാള സിനിമയിൽ ഒരു വർഷം ഏറ്റവും കൂടുതൽ ചിത്രത്തിൽ നായകനായി അഭിനയിച്ച അപൂർവ്വ ബഹുമതിയും എം ജി സോമനാണ്.

ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് സഹപ്രവർത്തകർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. പെട്ടന്ന് ദേഷ്യം വരികെയും അത് അതിനേക്കാൾ പെട്ടെന്ന് തീരുകെയും ചെയ്യും. ചില സമയത്ത് ദേഷ്യം വന്നാൽ സോമൻ തന്റെ തലയിൽ ഇരിക്കുന്ന വിഗ് എടുത്ത് എറിയും. അദ്ദേഹം നായകനാകുന്ന എല്ലാ സിനിമകളിലെയും സ്ഥിരം സംഭവമായിരുന്നു ഇത്. പിന്നീട് അദ്ദേഹം തന്നെ പോയി വിഗ് എടുത്ത് തലയിൽ വെയ്ക്കുകയും ചെയ്യും. ശേഷം ആരോടാണോ ദേഷ്യപ്പെട്ടത് അവരെ അടുത്ത് വിളിച്ച്. സാരമില്ലടാ, പോട്ടെ… ദേഷ്യം വന്നപ്പോൾ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് 500 രൂപ കൊടുക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ചിലർ 500 രൂപ കിട്ടാൻ വേണ്ടി തന്നെ ദേഷ്യം പിടിപ്പിക്കും. അവരെ നല്ല രീതിയിൽ തന്നെ അദ്ദേഹം കൈകാര്യം ചെയ്യുമായിരുന്നു

പഠനത്തിനു ശേഷം എയർഫോഴ്‌സിൽ ചേർന്ന് സോമശേഖരൻ നായർ റിട്ടയർമെന്റിനു ശേഷം നാടകാഭിനയത്തിലേക്കും പിന്നീട് സിനിമയിലേക്കുമെത്തുകയായിരുന്നു. 1973ൽ പിഎം മേനോന്റെ ഗായത്രിയിലൂടെ അഭിനയരംഗതെത്തിയ സോമൻ കെഎസ് സേതുമാധവന്റെ ചട്ടക്കാരിയിലൂടെയാണ് ഏറെ ശ്രദ്ധ നേടിയത്. തുടർന്ന് ഏറെ തിരക്കുള്ള നടനായി സോമൻ മാറി. ഒരു വർഷം 42 ചിത്രങ്ങളിൽ വരെ അഭിനയിച്ചു. 1975ൽ സംസ്ഥാനത്തെ മികച്ച സഹനടനായും 1976ൽ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. 1997 ൽ ഇറങ്ങിയ ജോഷിയുടെ ലേലം ആയിരുന്നു സോമൻ അഭിനയിച്ച അവസാന ചിത്രം. ചിത്രത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ എന്ന കഥാപാത്രത്തെ സോമൻ അവിസ്മരണീയമാക്കി.