സിപിഎം നേതാവിന് മറ്റൊരാളുടെ ഭാര്യയില്ലാതെ ജീവിക്കാനാവില്ല, ഓഡിയോ പുറത്തായതോടെ തരംതാഴ്ത്താൻ തീരുമാനം

ഇടുക്കി ജില്ല സിപിഎം സെക്രട്ടറിയേറ്റ് അംഗം പി എൻ വിജനും പാലോട് യുവജന വിഭാഗം പ്രവർത്തകയുമായുള്ള അശ്ലീല സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു നേതാവിന് ചേർന്ന സംഭാഷണമല്ലെന്ന പ്രസ്തവനകൾ വന്നതോടെ വ്യാപക പ്രതിഷേധവും ട്രോളും ഉയർന്നിരുന്നു. സിപിഎം നേതാവിന് മറ്റൊരാളുടെ ഭാര്യയില്ലാതെ ജീവിക്കാനാവില്ല എന്ന രീതിയിൽ വൻ ട്രോളുകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. മുൻമന്ത്രിയും കെഎം മാണിയുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന വിജയനെ തരംതാഴ്ത്തിയതായുള്ള വിവരമാണ് പുറത്തുവരുന്നത്. സിപിഎം ജില്ലാ ഘടകാണ് ഇദ്ദേഹത്തിന്റെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നടപടി ശ്രദ്ധയിൽപ്പെട്ടതോടെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് തരം താഴ്ത്താനാണ് തീരുമാനം. സംസ്ഥാനത്തിന്റെ തീരുമാനംകൂടി വന്നശേഷമായിരിക്കും നടപടി.

ഇടുക്കിയിൽ ആരോപണ വിധേയനായ സിപിഎം നേതാവിനെ സംരക്ഷിയ്ക്കാനാണ് സിപിഎം ശ്രമിയ്ക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള ആർജ്ജവമാണ് കാട്ടേണ്ടത്. മുൻപ് സമാനമായ ആരോപണത്തെ തുടർന്ന് തരം താഴ്ത്തിയ മറ്റൊരു നേതാവും പാർട്ടിയിൽ സജീവമാണ്. ഇടുക്കിയിൽ സിപിഎം നേതാക്കൻമാരുടെ നേതൃത്വത്തിൽ അഴിമതിയും ഗുണ്ടാപ്രവർത്തനങ്ങളും തുടർകഥയാവുകയാണെന്നും ഇവരെ പോലിസ് സംരക്ഷിയ്ക്കുകയാണെന്നും ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു.

വളരെ മോശമായ രീതിയിലുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. നിന്നെ കിട്ടിയാൽ ഉമ്മവെയ്ക്കാനും, കാമിക്കാനും, കെട്ടിപ്പിടിക്കാനുമൊക്കെ ഇഷ്ടമാണെന്ന് വിജയൻ പ്രവർത്തകയോട് പറയുന്നത് വ്യക്തമായി പുറത്തെത്തിയ ഓഡിയോയിലുണ്ട്. ഇതിന് അനുവദിക്കുമോ എന്ന് വിജയൻ ചോദിക്കുമ്പോൾ ഇല്ല എന്നായിരുന്നു പ്രവർത്തകയുടെ മറുപടി. വേറൊരാളുടെ മുതൽ കൈയ്യേറാൻ പറ്റുമോ അത് അതിക്രമമല്ലേ എന്നും അവർ തിരികെ ചോദിക്കുന്നു. മനസ് കൊണ്ട് നീ എന്റെ കാമുകിയെന്ന് അംഗീകരിച്ച് കൂടെ എന്ന് വിജയൻ വീണ്ടും ചോദിക്കുന്നു. അത് അംഗീകരിച്ചിട്ടുള്ളതാണെന്ന് പ്രവർത്തക മറുപടി പറയുന്നു.

എനിക്ക് പ്രണയിക്കാൻ ഒരു പെൺകുട്ടി വേണമെന്നും അത് നീ ആണെന്നും പ്രവർത്തകയോട് വിജയൻ പറയുന്നു. ഞാൻ ചതിക്കത്തില്ല, വഞ്ചിക്കത്തില്ല, ഒറ്റു കൊടുക്കത്തില്ല, ഉപദ്രവിക്കത്തില്ല, സഹായം മാത്രമേ ചെയ്യൂ. എന്നോടും അങ്ങനെ ചെയ്യാതിരുന്നാൽ മതിയെന്ന് വിജയൻ പറയുമ്പോൾ ഒരിക്കലുമില്ലെന്ന് പ്രവർത്തക പറയുന്നു. മറ്റുള്ളവരുടെ മുന്നിൽ വെച്ച് കാണുമ്പോൾ സാധാരണക്കാരെ പോലെ പെരുമാറണം.-വിജയൻ പറഞ്ഞു.

നിന്നെ എന്റെ കൈയ്യിൽ ഒറ്റക്ക് കിട്ടിയാൽ പ്രായത്തിന്റെ ഒക്കെ കാണിച്ചു തരാം.- വിജയൻ പറഞ്ഞപ്പോൾ, അങ്ങനെ ഒരു അവസരം കിട്ടിയാൽ നിങ്ങളുടെ രാഷ്ട്രീയ ഭാവി പോയെന്ന് ഓർത്താൽ മതിയെന്നായിരുന്നു പ്രവർത്തകയുടെ മറുപടി. നിന്റെയോ എന്റെയോ കുടുംബ-പൊതു ജീവിതത്തിന് യാതൊരു ഭംഗവും ഉണ്ടാകാത്ത വിധത്തിലാണ് നമ്മൾ പ്രേമിക്കുന്നതും ജീവിക്കുന്നതും. പ്രവർത്തികൊണ്ടല്ല സംസാരം കൊണ്ടും മനസുകൊണ്ടും നമ്മൾ ഒരു ശരീരവും ഒരു മനസുമാണ്. ചക്കരക്ക് ഒരു ഉമ്മ തരട്ടേടാ എന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണം അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഈ ഓഡിയോ പുറത്ത് എത്തുന്നത്,. ഇതോടെയാണ് പാർട്ടിയിൽ നിന്നും തരംതാഴ്ത്തൽ അടക്കുമുള്ള നടപടികൾ ഉണ്ടായത്. പി എൻ വിജയനെതിരെ പാർട്ടി തല അന്വേഷണത്തിനും തീരുമാനമായിട്ടുണ്ട്. വലിയ വിവാദമായിരിക്കുകയാണ് സംഭവം. ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രാഥമിക അന്വേഷണത്തിൽ വിജയന് തെറ്റുപറ്റി എന്നാണ് വിലയിരുത്തൽ.