കോവിഡ് കാലത്ത് സിപിഎം നേതാവിന്റെ മകളുടെ ആഡംബര വിവാഹം, പങ്കെടുത്തത് രാഷ്ട്രീയ മത നേതാക്കൾ

സംസ്ഥാനത്ത് ദിനം പ്രതി സമ്പർക്കത്തിലൂടെയുള്ള കോവിഡ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മകളുടെ വിവാഹം ആഘോഷപൂർവം നടത്തി സിപിഎം പ്രാദേശിക നേതാവ്. എറണാകുളം കുന്നത്തുനാട്ടിലാണ് സിനിമയെ വെല്ലുന്ന ആർഭാടത്തോടെ വിവാഹ മാമാങ്കം നടന്നത്. ‌. എറണാകുളം കുന്നത്ത് നാട് വില്ലേജിൽ പെരിങ്ങാലക്കരയിലാണ്‌ 2 ആഴ്ച്ച മുമ്പ് വലിയ ജനകൂട്ടം പങ്കെടുത്ത വിവാഹം നടന്നത്.കാരിക്കുന്നത്ത് വീട്ടിൽ നിസാം ഇബ്രാഹിം എന്നയാളുടെ മകളുടെ വിവാഹമായിരുന്നു വൻ ആഢംബരത്തോടെ ആഘോഷിച്ചത്. ഉന്നത രാഷ്ട്രീയ നേതാക്കൾ, വിവിധ മത നേതാക്കൾ എല്ലാം ചടങ്ങിൽ എത്തി. ദിവസംങ്ങൾ നീണ്ട ആഘോഷത്തിൽ ഓരോ ദിവസവും 500ലേറെ ആളുകൾക്ക് ക്ഷണം ഉണ്ടായിരുന്നു എന്നും പോലീസിൽ ലഭിച്ച പരാതിയിൽ പറയുന്നു. ഈ വിവാഹത്തിൽ പങ്കെടുത്ത 15ഓളം പേർക്ക് കോവിഡ് രോഗ ബാധ സംശയിക്കുന്നതായും വിവാഹത്തിൽ പങ്കെടുത്തവർക്ക് പുറമേ ഗ്രാമ വാസികൾ എല്ലാം ഇപ്പോൾ ഭയപ്പാടിലാണ്‌ എന്നും പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു

വലിയ തോതിൽ ഉള്ള സ്റ്റേജ് ഷോകളും, നൃത്തവും മറ്റും വിവാഹത്തിനുണ്ടായിരുന്നു. ഈവന്റ് മാനേജ്മെന്റുകാരും രംഗത്ത് ഉണ്ടായിരുന്നു.പെരിങ്ങാൽ, ഇടിച്ചിറ പ്രദേശങ്ങളിലേ ജനങ്ങൾ ഭിതിയിലാണ്‌ എന്നു കാട്ടി കോവിഡ് നിയമ ലംഘനത്തിനെതിരെ പരാതി നല്കിയിരിക്കുന്നത് കുന്നത്ത്നാട് പെരിങ്ങാല കര കാവാനത്ത് വീട്ടിൽ സുധീർ ആണ്‌. എപ്പിഡമിക് ആക്ട് പ്രകരം നടപടി സ്വീകരിക്കണം എന്നാണ്‌ പരാതിയിൽ ഉള്ളത്.

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയായിരുന്നു രാഷ്ട്രീയ, സിനിമാ രംഗത്തെ പ്രമുഖരടക്കം പങ്കെടുത്ത ചടങ്ങ്. സിപിഎം പ്രാദേശിക നേതാവിൻ്റെ മകളുടെ വിവാഹത്തിൽ മുസ്ലീം ലീഗ് നേതാവ് പാണക്കാട് മുനവറലി തങ്ങളും പങ്കെടുത്തിരുന്നു. അമ്പലമേട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയ ഈ വിവാഹ മാമാങ്കം. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ്, യാക്കോബായ സഭ മെത്രാപ്പോലീത്ത ഏലിയാസ് മാർ അത്തനാസിയോസ് തുടങ്ങിയവരും ഈ വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തിൽ എത്തിയവർ ആരും മാസ്ക് ധരിച്ചിട്ടില്ല. സാമൂഹ്യ അകലം ആരും പാലിച്ചില്ല.