പിണറായി പോരാ, ആഭ്യന്തര വകുപ്പിന് മാത്രമായി മന്ത്രി വേണം, ഇടുക്കി ജില്ലാസമ്മേളനത്തില്‍ ക്യാപ്റ്റനെതിരെ ആദ്യ വെടി

മുഖ്യമന്ത്രി പിണറായി വിജയനെ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്നും മാറ്റുമെന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. അതിലേക്കുള്ള സൂചനയെന്നോണം പിണറായിക്ക് എതിരെ പോര്‍മുഖം തുറന്നിരിക്കുകയാണ് ഇടുക്കിയിലെ പാര്‍ട്ടി ജില്ല സമ്മേളനം. ആഭ്യന്തരവകുപ്പിന്റെ ഭരണം തികഞ്ഞ പരാജയം ആണെന്നും പോലീസുകാര കയറൂരി വിടുകയാണെന്നും സമ്മേളനത്തില്‍ ആരോപണം ഉയര്‍ന്നു. പോലീസിനെ ഭരിക്കാന്‍ മുഖ്യമന്ത്രി പോര ആഭ്യന്തര വകുപ്പിന് മാത്രമായി ഒരു മന്ത്രിയെ വേണം എന്നുമാണ് നിര്‍ദ്ദേശം. പിണറായിക്ക് എതിരെ ഉയരുന്ന ആദ്യ തീപ്പൊരിയാണ് ഇടുക്കിയിലെ നേതാക്കളില്‍ നിന്നും ഉണ്ടായിരിക്കുന്ന എതിര്‍പ്പ്.

ആറ് വര്‍ഷം മുമ്പാണ് ആഭ്യന്തരമന്ത്രി സ്ഥാനം പിണറായി വിജയന്‍ ഏറ്റെടുത്തത്. ഇന്നും തുടരുകയാണ്. എന്നാല്‍ ഈ കാലത്തിനിടെ ഇതാദ്യമായിട്ടാണ് ആഭ്യന്തരമന്ത്രിയെ മാറ്റണമെന്ന അഭിപ്രായം സിപിഎമ്മില്‍ തന്നെ ഉയരുന്നത്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മുന്നില്‍ വെച്ചാണ് ഇത്തരം ഒരു കലാപം പിണറായി വിജയന് നേരെ ഉയര്‍ന്നത്. മരിക്കും വരെ മുഖ്യമന്ത്രിയും ആഭ്യന്തിര മന്ത്രിയും പിന്നെ അങ്ങോട്ട് മരുമകന് കിരീടം കൈമാറലും ഒക്കെ എന്ന് ധരിച്ച് വയ്ച്ച പിണറായിസത്തേ അനുകൂലിക്കുന്നവര്‍ എല്ലാം ഞെട്ടിയിരിക്കുകയാണ്.

പിണറായി വിജയന്‍ എന്ന വിഗ്രഹം ഉടയാന്‍ തുടങ്ങി. സര്‍ക്കാരില്‍ നടക്കുന്നത് പലതും പിണറായി അറിയുന്നില്ല. എഴുതി കൊടുത്ത് പ്രസംഗം വായിക്കുന്ന റോബോട്ട് ആയി എന്നും വിമര്‍ശനം ഉയര്‍ന്ന് വരുന്നു. വീട്ടില്‍ കുടുംബവും പേരക്കുട്ടിയും ഒക്കെയായി അധിക സമയം ചിലവഴിക്കുന്ന പിണറായിക്ക് പ്രായാധിക്യം നന്നായി ബാധിച്ചു എന്നും ഭരണ കാര്യത്തില്‍ പാര്‍ട്ടിക്ക് അതീതമായി ഉദ്യോഗസ്ഥര്‍ ഇടപെടുന്നു എന്നും വലിയ വിമര്‍ശനം ഉയരുന്നു. പറ്റുന്നില്ലേല്‍ പിണറായി വിജയനെ വിശ്രമിക്കാന്‍ അനുവദിക്കണം എന്നും അദ്ദേഹത്തിന്റെ പ്രായത്തേ മാനിച്ച് സങ്കീര്‍ണ്ണമായ ഭരണ കാര്യങ്ങളില്‍ നിന്നും മാറ്റണം എന്നും അഭിപ്രായം ഉയരുന്നുണ്ട്. പിണറായി പോരാ..ആഭ്യന്തിര മന്ത്രിയായി മറ്റൊരാള്‍ വേണം എന്നൊക്കെ പറയാന്‍ ചുണയുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ട് എന്ന് ഇപ്പോള്‍ പുറത്ത് വരികയാണ്. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിനുമാത്രമായി മന്ത്രി വേണമെന്ന് ആണ്സി.പി.എം. ഇടുക്കി ജില്ലാസമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകള്‍ അക്കമിട്ടുനിരത്തിയാണ് പ്രതിനിധികള്‍ ഈ ആവശ്യമുന്നയിച്ചത്.

പോലീസിന്റെ ചെയ്തികള്‍ സര്‍ക്കാരിന്റെ നല്ലപ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്തുന്നു. ഇത് പരിഹരിക്കാന്‍ ആഭ്യന്തരവകുപ്പിനുമാത്രമായി മന്ത്രി വേണം. പോലീസില്‍ അഴിച്ചുപണിയും വേണം. ഇന്റലിജന്‍സ് സംവിധാനം പരാജയമാണ്. പോലീസിലെ ഒരുവിഭാഗം സര്‍ക്കാരിനെതിരേ പ്രവര്‍ത്തിക്കുന്നു. ഇക്കൂട്ടരെ കണ്ടെത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പോലീസ് അസോസിയേഷന്‍ ഇക്കാര്യങ്ങളില്‍ വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ല. ഒറ്റുകാരെയും സര്‍ക്കാരിനെ അപമാനിക്കാന്‍ ശ്രമിക്കുന്നവരെയും കണ്ടെത്താനും നിയന്ത്രിക്കാനും അസോസിയേഷന് കഴിയുന്നില്ല. പോലീസ് സംഘടനാസംവിധാനം കാര്യക്ഷമമാക്കാന്‍ പാര്‍ട്ടി ഇടപെടണം. സ്ത്രീവിഷയത്തില്‍ ഉള്‍പ്പെട്ടവര്‍ മാപ്പുപറഞ്ഞാലും തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു.