സി പി എമ്മിൽ കൊഴിഞ്ഞു പോക്ക് രൂക്ഷം

സി പി എമ്മിൽ കൊഴിഞ്ഞു പോക്ക് രൂക്ഷം. ഒരു വര്‍ഷത്തിനിടെ സിപിഎം വിട്ടത് 6000ത്തിലധികം പേര്‍.

ഒരുവര്‍ഷത്തിനിടെ 6000ത്തിലധികം പേര്‍ സിപിഎം വിട്ടെന്ന അവകാശവാദവുമായി സിപിഐ. സിപിഐയിൽ ചേർന്നവരിൽ ജില്ല, ഏരിയാതലത്തിൽ പ്രവർത്തിക്കുന്നവരുമുണ്ടെന്നു സിപിഐ പറയുന്നു.അംഗത്വം സംബന്ധിച്ച വാര്‍ഷിക കണക്ക് സിപിഐ നിര്‍വാഹക സമിതി കഴിഞ്ഞ ദിവസം അംഗീകരിച്ചു.
എന്നാൽ ഇതിൽ സിപിഎമ്മിൽ നിന്നു വന്നവരെന്ന നിലയിൽ പ്രത്യേകം കണക്കു രേഖപ്പെടുത്തിയിട്ടില്ല. വിവിധ ജില്ലകളില്‍ നിന്നുള്ള ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സിപിഎം വിട്ട് സിപിഐയിലെത്തിയത് ആറായിരത്തിന് മുകളിലാണെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്.സിപിഐയിൽ നിലവിൽ അംഗങ്ങൾ 1,57,264 പേരാണ്. ഒറ്റവർഷം കൊണ്ടു കൂടിയത് 23,854 പേരാണ്. ഇത് അസാധാരണ വളർച്ചയാണെന്നാണു പാർട്ടിയുടെ നിഗമനം. ഏറ്റവും കൂടുതൽ അംഗങ്ങൾ കൊല്ലത്തും – (32,828 ) രണ്ടാമത് തിരുവനന്തപുരവുമാണ് (19,174) പിന്നിൽ വയനാടാണ് – 2098. ആകെ കൂടിയ പാർട്ടി ബ്രാഞ്ചുകളുടെ എണ്ണം – 801. ആകെ – 9968.

https://youtu.be/gBlqhyaQCvk