കൈ വെട്ടും, തല വെട്ടും ആറ്റിങ്ങലിന്റെ സിപിഎം പ്രകടനം

ആറ്റിങ്ങലിൽ സി.പി.എം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കൈ വെട്ടും തല വെട്ടും എന്ന് വിളിച്ച് പറഞ്ഞുള്ള പ്രകടനത്തിന്റെ വീഡിയോ പുറത്ത്. ആറ്റിങ്ങലിൽ കഴിഞ്ഞ ദിവസമാണ്‌ കോൺഗ്രസുകാർക്കെതിരെ സി.പി.എം പ്രകടനം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ ആക്രമിച്ചു എന്ന് കാട്ടിയായിരുന്നു മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റുമായ നഹാസിന്റെ നേതൃത്വത്തിൽ കൊലവിളി. പഞ്ചായത്ത് പ്രസിഡന്റ് നഹാസ് തന്നെയാണ്‌ നേതൃത്വം നല്കിയതും. പരസ്യമായി കൊലവിളി നടത്തിയിട്ടും ആളുകളേ വ്യക്തമായി അറിയാമായിട്ടും ആർക്കും എതിരേ കേസെടുത്തിട്ടില്ല. സാധാരന ഗതിയിൽ മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വധ ശ്രമം, കലാപം തുടങ്ങിയ വകുപ്പുകൾ പ്രകാരം ജാമ്യം കിട്ടാതെ ജയിലിൽ പോക്കുമായിരുന്ന കാര്യത്തിലാണ്‌ ഈ കേസിൽ സി.പി.എംകാർക്കെതിരേ കേസെടുക്കാത്തത്

പ്രകടത്തിൽ 50ഓളം ആളുകൾ പങ്കെടുത്തിരുന്നു. ഞങ്ങളിൽ ഒന്നിനേ തൊട്ടെന്നാൽ ആ കൈ വെട്ടും അവരെ തട്ടും എന്നാണ്‌ ഇവർ വിളിച്ച് അറിയിച്ച് റോഡിലൂടെ പോയത്. ഇത്തരത്തിൽ കൊല ഭീഷണി മുഴക്കുന്നത് എന്തിനെന്നും മനസിലാക്കണം വെറുതേ ഒന്ന് സി.പി.എം കാരേ തൊട്ടാൽ മതി. തൊട്ടാൽ വെട്ടും എന്നാണ്‌ വിളിച്ച് പറയുന്നത്.

ഇതിനിടെ വിമാനത്തിൽ വയ്ച്ച് പ്രതിഷേധം എന്ന് 2 തവണ വിളിച്ച് പറഞ്ഞവർ വധശ്രമം ചുമത്തി ഇപ്പോഴും ജയിലിൽ ആണെന്നും ഓർക്കണം. പ്രതിഷേധം എന്ന് മാത്രമേ അവർ വിമാനത്തിൽ പറഞ്ഞിരുന്നുള്ളു. ഇവർ ആകട്ടേ കൈ വെട്ടി ആളെയും തട്ടും എന്നാണ്‌ ഉറക്കെ വിളിച്ച് പറയുന്നത്. കുറ്റകൃത്യങ്ങളിൽ ഭരണകഷിയുടെ ആളുകൾക്കും പ്രതിപക്ഷത്തിനും 2 നീതി എന്നും ഇതോടെ തെളിയുകയാണ്‌.

വിമാനത്തിൽ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധം നടത്തിയ അധ്യാപകനെ സസ്പൻഡ് ചെയ്ത് പണി വരെ കളഞ്ഞ് വൈരാഗ്യം തീർത്തിരുന്നു.മുട്ടന്നൂർ യു പി സ്‌കൂളിലെ അധ്യാപകനായി ഫർസിൻ മജീദിനെയാണ് സസ്‌പെൻഡ് ചെയ്തത്. സ്‌കൂൾ മാനേജ്‌മെന്റാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്തത്.മാത്രമല്ല ഈ അദ്ധ്യാപകൻ ഉള്ള സ്കൂളിലേക്ക് കുട്ടികളേ അയക്കില്ലെന്ന് പറഞ്ഞ് മുട്ടന്നൂർ യു പി സ്‌കൂളിൽ നിന്നും സി.പി.എം രക്ഷിതാക്കൾ കുട്ടികളുടെ ടി സി വരെ വാങ്ങിയിരുന്നു.

പ്രതികളെത്തിയത് മുഖ്യമന്ത്രിയെ വധിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെയായിരുന്നുവെന്ന് എഫ്ഐആർ ഇട്റ്റതിനാലായിരുന്നു ഇവർ റിമാന്റിൽ ആയതും. മുഖ്യമന്ത്രിയെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം, നിന്നെ ഞങ്ങൾ വെച്ചേക്കില്ലെടാ എന്ന് ആക്രോശിച്ചുകൊണ്ട് അടുത്തു. തയാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ ഗൺമാനെയും ആക്രമിച്ചു പരിക്കേൽപ്പിച്ചു എഫ്ഐആറിൽ പറയുന്നുണ്ട്. ഈ സമയത്ത് ഇ.പി ജയരാജൻ മുഖ്യമന്ത്രിയുടെ ജീവൻ സാഹസികമായി രക്ഷിച്ചും എന്നും പറയുന്നു.എന്നാൽ സംഭവത്തിൽ സി.ഐ.എസ്.എഫ്. ഇതുവരെ ‍ കേസെടുത്തിട്ടില്ല.വിമാനത്താവളത്തിലെ സുരക്ഷയെ ബാധിക്കാത്തതിനാലാണ്‌ കേസില്ലാത്തത്.