നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിലുള്ള രോഷം തീര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അക്രമം നടത്തുന്നതെന്ന് സിപിഎം

തിരുവനന്തപുരം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അക്രമം അഴിച്ചുവിടുന്നത് നവകേരള സദസ് ജനങ്ങള്‍ ഏറ്റെടുത്തതിലുള്ള രോഷം തീര്‍ക്കാനാണെന്ന് സിപിഎം. കരിങ്കോടി പ്രകടനം നടത്തിയും സംഘര്‍ഷം സൃഷ്ടിച്ചും നവകേരള സദസിനെ അലങ്കോലപ്പെടുത്താനാണ് നീക്കം.

ജനാധിപത്യപരമായി സര്‍ക്കാര്‍ നടത്തുന്ന പരിപാടിയെ തകര്‍ക്കാന്‍ ശ്രമിക്കരുത്. യുഡിഎഫ് അക്രമസമരം അവസാനിപ്പിക്കണമെന്നും സിപിഎം. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക് എത്തുന്ന പരിപാടി രണ്ട് ദിവസമായപ്പോള്‍ തന്നെ വിജയിച്ചു.

പരിപാടിക്ക് യുഡിഎഫിനൊപ്പമുള്ള നേതാക്കളും പിന്തുണ നല്‍കുന്നു. ഈ വിജയത്തില്‍ ഹാലിളകിയ യുഡിഎഫ് നേതൃത്വമാണ് യൂത്ത് കോണ്‍ഗ്രസുകാരെ ഇളക്കിവിട്ട് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും സിപിഎം.