കുടുംബത്തിലെ ആറുപേരുടെയും മരണം ഒരേ ദിശയിൽ ദുരൂഹമരണത്തില്‍ വ്യക്തതയ്ക്കായി കല്ലറ തുറക്കണം

കുടുംബത്തിലെ ആറുപേരുടെയും മരണം ഒരേ ദിശയിൽ തന്നെ. ആറുപേരുടെയും ദുരൂഹമരണം ആയതിനാൽ വ്യക്തതക്കായി കല്ലറ തുറക്കണം. കൂടത്തായി ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ് എന്നിവരും ബന്ധുക്കളായ മറ്റ് മൂന്നുപേരും പല സമയങ്ങളിലായി കുഴഞ്ഞ് വീണ് മരിച്ചു. ഈ കുടുംബത്തിലെ ബന്ധുവായ ഒരാൾ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്നേഷണം ആരംഭിച്ചത്. 2002 നും 2016 നും ഇടയിലാണ് ഈ ആറ് മരണങ്ങളും നടന്നത്.

മരിച്ചവരെല്ലാം ഹൃദയ സംബന്ധമായ രോഗത്തെ തുടർന്നാണ് മരിച്ചതെന്നാരുന്നു നിഗമനം. ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്നേഷണനത്തിനൊടുവിൽ സംശയങ്ങൾ പൂർണമായും തള്ളിക്കളയാൻ ആകില്ലെന്നും അതിനാൽ കല്ലറ തുറന്ന് മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.