ക്രൈം എഡിറ്റർ പോലീസ് കസ്റ്റഡിയിൽ, ആഹാരം പോലും കൊടുത്തില്ല

പരിയാരം മെഡിക്കൽ കേളേജിൽ നടക്കുന്ന അനാസ്ഥക്കെതിരെ പ്രതികരിച്ചതിന് ക്രൈം എഡിറ്റർ പ്രദീപ് പാലക്കൽ പോലിസ് കസ്റ്റഡിയിൽ. ചോദ്യം ചെയ്യാനെന്ന പേരിലാണ് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് സൈബർ പോലിസ് വിളിച്ചുവരുത്തുന്നത്. ദുരൂഹതയുണ്ടാക്കുന്ന രീതിയിലാണ് കസ്റ്റഡിയിൽ വെച്ചിരിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിനെതിരെ വാർത്ത ചെയ്തതിന്റെ പേരിലാണ് വിളിച്ചുവരുത്തൽ.

ആദ്യം എസ്ഐയുടെ നേതൃത്വത്തിലും പിന്നീട് സിഐയുടെ നേതൃത്വത്തിലും പിന്നാലെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലും ചോദ്യം ചെയ്തു. എസ്പിയുടെ നേതൃത്വത്തിന് ചോദ്യം ചെയ്യുന്നതിനുവേണ്ടി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. ക്രൈം നന്ദകുമാറും പിണറായി വിജയനും തമ്മിലുള്ള കൊമ്പകോർക്കലുകൾ എല്ലാവർക്കുമറിയാം. പിണറായി മുഖ്യമന്ത്രിയാകുന്നതിനുമുന്നേ ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ക്രൈമിന്റെ ഓഫീസ് തീയിട്ട് തകർത്തതൊക്കെ വൻ വാർത്തയായിരുന്നു. രാവിലെ സ്റ്റേഷനിലെത്തിയ പ്രദീപിന് ഭക്ഷണം പോലും നൽകിയില്ലെന്ന് സുഹൃത്ത് കർമ ന്യൂസിനോട് പറഞ്ഞു

പരിയാരെ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് കിടന്ന പെൺകുട്ടി കണ്ട കാഴ്ചയാണ് ക്രൈം പുറത്തുവിട്ടത്. കോവിഡു വന്നുകഴിഞ്ഞ് രക്ഷപെടാൻ സാധ്യതയില്ലാത്ത രോ​ഗികളെ വേറൊരു സ്ഥലത്തേക്ക് മാറ്റുകയാണ് മെഡിക്കൽ കോളേജിൽ ചെയ്യുന്നത്. ട്രീറ്റുമെന്റിനായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള വസ്തുനൽകുകയാണ്. ആ വസ്തു ഉള്ളിൽചെന്ന് രണ്ട് മണിക്കൂറിനുള്ളിൽ രോ​ഗി മരണപ്പെടുമെന്നും അത് ചോദ്യം ചെയ്ത ചെറുപ്പക്കാരനെ ആശുപത്രി അധികൃതർ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. കോവിഡ് ബാധിച്ചു മരിച്ച ആളുകളെ പരിയാരം മെഡിക്കൽ കോളേജിൽ ആശുപത്രിയോടു ചേർന്നുള്ള ഒരു ചെറിയ റൂമിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. പോസ്റ്റുമാർട്ടം ചെയ്യാനോ ആളുകൾക്ക് അടുത്തേക്ക് ചെല്ലാനോ സാധിക്കാത്തതിനാൽ ​എങ്ങനെയാണ് ​ഗോരി മരിച്ചതെന്ന് അറിയാൻ സാധിക്കില്ല.

ഇത്തരത്തിൽ പരിയാരം മെഡിക്കൽ കോളേജിൽ നടക്കുന്ന മരണമാണ് റിപ്പോർട്ട് ചെയ്തത്. കോൾ റെക്കോഡുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ക്രൈം അധികൃതർ വ്യക്തമാക്കി. കേരളത്തിൽ കോവിഡുമൂലം മരിക്കുന്ന ആളുകളുടെ അവയവങ്ങൾ മോഷ്ടിക്കുന്നു എന്ന ആരോപണങ്ങൾ നിലവിലുണ്ട്.