11 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 61കാരന് ഏഴു വര്‍ഷം കഠിന തടവ്

തൃശൂര്‍: ചാവക്കാട് അഞ്ചങ്ങാടിയില്‍ 11 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 61കാരന് ഏഴു വര്‍ഷം കഠിന തടവ് വിധിച്ചു. അഞ്ചങ്ങാടി സ്വദേശി പുത്തന്‍പുരയില്‍ കോയയെയാണ് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

2020 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത് . കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എസ് ബിനോയ് ഹാജരായി. ചാവക്കാട് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന യു കെ ഷാജഹാന്‍ ആണ് കേസില്‍ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.