ക്രൈം നന്ദകുമാറിനെ അതീവ രഹസ്യമായി അറസ്റ്റ് ചെയ്ത് പിണറായി സർക്കാർ

ആരോ​ഗ്യ മന്ത്രി വീണാ ജോർജിനെ വിമർശിച്ചതിന് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് പിണറായി സർക്കാരിന്റെ നീക്കം. യാതൊരു മുന്നറിയിപ്പും കൂടാതെ അദ്ദേഹത്തിന്റെ എറണാകുളത്തെ ഓഫിസിലെത്തി അതീവ രഹസ്യമായിട്ടാണ് അറസ്റ്റ് രേഖപ്പടുത്തിയത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലിസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പരാതി ലഭിച്ചാൽ അതിന്റെ വിശാദാശം തേടുന്നതിന് പ്രതിയെ അല്ലെങ്കിൽ കുറ്റാരോപിതനെ വിളിപ്പിക്കുന്ന പതിവുണ്ടായിരുന്നു. അതൊന്നുമില്ലാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.നോട്ടീസും ചോദ്യം ചെയ്യലും ഒന്നും ഇല്ലാതെ അതീവ രഹസ്യമായി അറസ്റ്റ് വാറണ്ടുമായി പോലീസ് എത്തിയപ്പോൾ നടപടിക്ക് വഴങ്ങുകയല്ലാതെ മറ്റ് നിവർത്തി നന്ദകുമാറിനു ഇല്ലായിരുന്നു.

രണ്ടു പതിറ്റാണ്ടോളമായി നിലനിൽക്കുന്ന ലാവ്ലിൻ കേസിൽ പിണറായിക്കെതിരെ തെളിവുകൾ കൊണ്ടുവന്നത് ക്രൈം നന്ദകുമാറായിരുന്നു. ആ കേസ് ഇന്നും നിലനിൽക്കുകയാണ്, അതുകൊണ്ടു തന്നെ ക്രൈം നന്ദകുമാറിനെതിരെ പിണറായി പലപ്പോഴും രം​ഗത്തെത്തിയിരുന്നു. കോഴിക്കോട് ക്രൈമിന്റെ ഓഫിസ് പെട്രോളൊഴിച്ച് കത്തിച്ചതിനു പിന്നിൽ ഇന്നത്തെ പൊതുവരാമത്ത് മന്ത്രി മുഹമ്മദ് റിയാസായിരുന്നു, രേഖകൾ നശിപ്പിക്കാനായിരുന്നു ഇത്തരമൊരു നീക്കം, അന്ന് നടത്തിയത്. അതിനാൽത്തന്നെ ഒരു മന്ത്രിയെ അപമാനിച്ചു എന്ന പേരിൽ നടത്തിയ ഈ നീക്കം പിണറായിയുടെ പകപോക്കലാണെന്നത് വ്യക്തമാണ്,

സമീപ ദിവസം എം എ യൂസഫലിയും പിണറായിയും ആയുള്ള വിവാദങ്ങൾ നന്ദകുമാർ പുറത്ത് വിട്ടിരുന്നു. തിരുവന്തപുരത്ത് ലുലു ഗ്രൂപ്പ് പണിയുന്ന കൂറ്റൻ ഷോപ്പിങ്ങ് മാളിൽ പിണറായിക്ക് 1000 കോടി രൂപയുടെ ഷേർ ഉണ്ട് എന്നായിരുന്നു നന്ദകുമാർ നിരവധി തവണ വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രസ്ഥാവനകളും വീഡിയോകളും ചെയ്തു. പിണറായിക്കും കുടുംബത്തിനും തിരുവന്തപുരം ലുലു മാൾ നിർമ്മാണത്തിൽ 1000 കോടിയുടെ ഷേർ ഉള്ളത് അന്വേഷിക്കണം എന്നും ആവശ്യം ഉന്നയിച്ചിരുന്നു.

ആ​രോ​ഗ്യ മേഖല കുത്തഴിഞ്ഞു കിടക്കുമ്പോൾ മന്ത്രി ബ്യട്ടിപാർലറിൽ കേറി അണിഞ്ഞൊരുങ്ങി നടക്കുന്നു എന്ന വിധത്തിൽ മുമ്പ് പരാമർശം നടത്തിയിരുന്നു. എന്നാൽ അറസ്റ്റിനാധാരമായ കാരണം വീണാ ജോർജിന്റെ സ്ത്രീത്വത്തേ അപമാനിച്ചു എന്ന കുറ്റമാണ്‌.മന്ത്രി വീണാ ജോർജിനും ശോഭനാ ജോർജിനും എതിരേ നന്ദകുമാർ തന്റെ ചാനലിലൂടെ നടത്തിയ പരാമർശം സംബന്ധിച്ച് പറ്റ്രാതി ലഭിച്ചു എന്നും അതിലാണ്‌ നടപടി എന്നും പോലീസ് പറയുമ്പോൾ പരാതിക്കാരൻ ആരാണ്‌ എന്ന് വ്യക്തമാക്കിയിട്ടില്ല. മന്ത്രി വീണാ ജോർജല്ല പരാതിക്കാരി എന്ന് അറിയാനും സാധിച്ചു. വീണാ ജോർജിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ല എന്നും അറിയുന്നു.

കേരളത്തിൽ ആദ്യമായിട്ടാണ് ഒരു മാധ്യമപ്രവർത്തകനെതിരെ ഇത്തരമൊരു നീക്കം നടക്കുന്നത്, ബലാത്സം​ഗം പോലുള്ള കേസുകളിൽ പോലും മുൻകൂർ ജാമ്യം എടുക്കാമെന്ന പഴുതുകൾ പ്രതികൾക്ക് നല്കുമ്പോൾ എല്ലാ പഴുതുകളുമടച്ചുള്ള ഇത്തരമൊരു നീക്കം പിണറായി നടത്തിയത്