പിണറായിക്ക് 2500 കോടിയുടെ വിദേശ നിക്ഷേപം, ആവർത്തിച്ച് പറഞ്ഞ് നന്ദകുമാറും പിസി ജോർജും

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും അമേരിക്കയിലും മറ്റും 25000 കോടിയുടെ നിക്ഷേപം ഉണ്ടെന്ന് ആദ്യമായി വെളിപ്പെടുത്തിയത് ക്രൈം നന്ദകുമാറാണ്‌. ഇപ്പോൾ പി സി ജോർജും പിണറായിയുടെ അമേരിക്കയിലെ സാമ്പത്തിക ഇടപാടാണ് ഉന്നയിക്കുവന്നത്. കർമ്മ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ ആരോപണം ക്രൈം നന്ദകുമാർ ഉന്നയിച്ചത്. പിന്നാലെ അദ്ദേഹത്തേ മറ്റൊരു കേസിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ഇന്നും അദ്ദേഹം ജയിലിൽ തുടരുകയാണ്‌.പിണറായി വിജയനും കുടുംബത്തിനും അമേരിക്കയിൽ സാമ്പത്തിക ഇറ്റപാട് ഉള്ളതായി പി സി ജോർജും ഇപ്പോൾ തെളിവുകൾ ഉന്നയിച്ച് ആരോപിക്കുന്നു.

നന്ദകുമാറിൽ നിന്നും തെളിവുകൾ മുമ്പ് കർമ്മ ന്യൂസ് ചോദിച്ചപ്പോൾ തെളിവുകൾ ഇ.ഡിക്ക് കൈമാറിയിട്ടുണ്ട് എന്നും 9000 കോടിരൂപയുടെ രേഖകൾ തന്റെ ഓഫീസ് റെയ്ഡ് ചെയ്ത് കൊണ്ടുപോയി എന്നുമായിരുന്നു.

അതിനേ ഏതാണ്ട് സ്ഥിരീകരിക്കുന്ന കാര്യമാണിപ്പോൾ പി സി ജോർജ് പറയുന്നതും.പി സിയുടെ വാക്കുകൾ ഇങ്ങിനെ…2012 മുതൽ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്. 2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും അമേരിക്കൻ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം. കേന്ദ്രസർക്കാരും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും ഇതിന് മുൻകൈ എടുക്കണം.ഒറാക്കിൾ കമ്പനിയിൽ സാധാരണ ജീവനക്കാരി ആയിരുന്ന വീണാ വിജയൻ. 2012ൽ രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്‌സിക്യൂട്ടീവായി വീണാ വിജയനെ നിയമിച്ചു. 2014ൽ ആ പദവിയിൽ നിന്ന് എക്‌സലോജിക് എന്ന കമ്പനി രൂപീകരിച്ചു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും എക്‌സലോജിക്കിലൂടെയാണ് നടന്നിരിക്കുന്നത് എക്‌സലോജിക്കിൽ നിന്ന് പോയിരിക്കുന്ന ഭൂരിഭാഗം പണവും അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ പേരിലാണോ എന്ന് സംശയിക്കുന്നു“.ഇതാണ്‌ പി സി ജോർജ് ഉന്നയിച്ച ആരോപണം.