പിണറായി അധോലോക മാഫിയ തലവൻ,തട്ടിപ്പും വെട്ടിപ്പും ഒഴിവാക്കി ഒരു പിണറായി ഇല്ല

നിരവധി അഴിമതി കേസുകളിൽ കുടുങ്ങിയ പിണറായി വിജയൻ തിരഞ്ഞെടുപ്പിൽ ജയിച്ചു എങ്കിലും അദ്ദേഹത്തിനെതിരായ അഴിമതി കേസുകളിൽ ഏത് സമയത്തും അധികാരം നഷ്ടപെടും എന്ന് ക്രൈം നന്ദകുമാർ കർമ ന്യൂസിനോട് പറഞ്ഞു. അമിത്ഷായുടേ കോൺഗ്രസ് മുക്ത ഭാരതം എന്ന ആശയത്തിന്റെ ഭാഗമായാണ്‌ കേരളത്തിൽ ഭരണ തുടർച്ച ഉണ്ടായത്. പിണറായി വിജയൻ അമിത്ഷായുടെ കാലിൽ വീണ്‌ കിടക്കുകയാണ്‌. ഏത് സമയത്തും പിണറായി വിജയനെതിതിരേ നിലവിൽ ഉള്ള കേസുകളിൽ അറസ്റ്റ് നടക്കും എന്നും ബിജെപി കേരളത്തിൽ അധികാരത്തിലെത്താനുള്ള നീക്കത്തിന്റെ ഭാഗം കൂടിയുള്ള തന്ത്രങ്ങൾ ഉണ്ടായേക്കും എന്നും ക്രൈം നന്ദകുമാർ പറഞ്ഞു

കഴിഞ്ഞ നാലു വർഷത്തിനിടെ എസ്എൻസി ലാവ്ലിൻ കേസ് 28 തവണയാണ് മാറ്റിവെച്ചത്. സ്വർണ്ണകടത്തു കേസ്, ഹവാല കേസ്, ലൈഫ് മിഷൻ കേസ് തുടങ്ങിയ തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും തുടങ്ങിയ നിരവധി കേസുകൾ പുറത്തുകൊണ്ടുവന്നിരുന്നു. നേമം ചാത്തന്നൂർ തൃശ്ശൂർ പാലക്കാട് മഞ്ചേശ്വരം എന്നിവിടങ്ങളിൽ സിപിഎം വോട്ടുമറിച്ചിട്ടുണ്ട്. പിണറായി വിജയനെതിരെ നടക്കുന്ന ഒരു കോസിൽ പോലും അദ്ദേഹം നിരപരാധി എന്ന് തെളിഞ്ഞിട്ടില്ല 2 പതിറ്റാണ്ടോളമായി താൻ പിണറായി വിജയന്റെ അഴിമതിക്കെതിരേ നടത്തുന്ന നിയമ പോരാട്ടം തുടരും എന്നും അദ്ദേഹം കർമ്മ ന്യൂസിനോട് പറഞ്ഞു.

കർമ ന്യൂസുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം