പിണറായി പ്രതികാരം തീർക്കുന്നു, മുഹമദ്ദ് റിയാസിനെ 25 ദിവസം ജയിലിൽ കിടത്തിയിട്ടുണ്ട്, ക്രൈം നന്ദകുമാർ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസുമായി മുന്നോട്ടുപോകുമ്പോൾ തനിക്ക് ഭീഷണിയുണ്ടെന്ന് ക്രൈം നന്ദകുമാർ കർമ ന്യൂസിനോട് പറഞ്ഞു. കോഴിക്കോട് ഓഫിസിൽ മുഹമ്മദ് റിയാസ് ​ഗുണ്ടകളുമായി നേരിട്ടെത്തി കത്തിച്ചിട്ടുണ്ട്. ഞാൻ അന്ന് ഓഫിസിൽ ഉണ്ടായിരുന്നെങ്കിൽ ഏന്റെ ജീവനും തീർന്നേനെ. അതിന്റെ പേരിൽ 25 ദിവസത്തോളം റിയാസ് കോടതിയിലും കിടന്നിട്ടുണ്ടെന്ന് നന്ദകുമാർ.

പിണറായി വിജയനെതിരെ പുറത്തുവിട്ട എല്ലാ വാർത്തകൾക്കും വ്യക്തമായ ഡോക്യുമെന്റുണ്ട്, അതിനെ ചലഞ്ച് ചെയ്യാൻ പിണറായിക്ക് ധൈര്യമുണ്ടോ. നേർക്കുനേർ നിന്ന് വെല്ലുവിളിക്കാൻ പിണറായി തയ്യാറാണോയെന്ന് നന്ദകുമാർ ചോദിക്കുന്നു, ഞാൻ സത്യസന്ധമായ കാര്യങ്ങൾ പറയുന്നതിനാൽ എനിക്ക് ഒന്നിനോടും പേടിയില്ല. തന്നോടുള്ള പ്രതികാരം തീർക്കാനാണ് പിണറായിയുടെ പോലിസ് ഓഫിസിൽ റെയ്ഡ് നടത്തിയത്. കോവിഡ് മരണങ്ങൾ പിണറായി സർക്കാർ മനപ്പൂർവ്വം മറച്ചുവെക്കുകയാണ്. ഒരു നിയോജകമണ്ഡലത്തിൽ 10 പേരു മരിക്കുന്നെുണ്ടെങ്കിൽ ഒരു ദിവസം 1400 പേരാളം മരണപ്പെടുന്നുണ്ട്.

കേരളത്തിൽ അവയവദാനം നടക്കുന്നുണ്ടെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ അവയവദാനം നടക്കുന്നതിന്റെ വാർത്തകൾ കൊടുത്തിരുന്നു. അതിന് പിന്നാലെയാണ് ഓഫിസിൽ റെയ്ഡ് നടന്നത്. റെയ്ഡിൽ ഓഫിസിൽ നിന്ന് ഡോക്യുമെന്റുകൾ എടുത്തുകൊണ്ടുപോയെന്നും നന്ദകുമാർ കർമ ന്യൂസിനോട് പറഞ്ഞു. ഓഫിസിൽ നിന്ന് കമ്പ്യൂട്ടറുകളടക്കം എടുത്തുകൊണ്ടുപോയതിനാൽ രണ്ട് ദിവസത്തോളം സ്ഥാപനത്തിന്റെ പ്രവർത്തനം പോലും നടന്നില്ല. പത്രപ്രവർത്തന സ്വാതന്ത്യം ഇതോടെ നിഷേധിക്കുകയാണ് ഉണ്ടായത്. പ്രധാനമന്ത്രിക്കും അമിത് ഷാക്കുമടക്കം വിഷയത്തിൽ പരാതികൊടുത്തിട്ടുണ്ട്.