പിണറായിയുടെ വീക്ക്നെസ്സ് മകൾ, ഇനി കേരളം ഭരിക്കുക മകളും മരുമകനും

പിണറായിക്ക് ശേഷം വീണാ വിജയൻ കേരളം ഭരിക്കുമെന്ന് ക്രൈം നന്ദകുമാർ. പിണറായി വിജയന്റെ ഏറ്റവും വലിയ വീക്ക്നെസ്സാണ് മകൾ എന്ന് നന്ദകുമാർ കർമ ന്യൂസിനോട് പറഞ്ഞു. മകൾ വീണക്ക് വേണ്ടി എന്തും ചെയ്യുകയും നല്കുകയും ചെയ്യുന്നതാണ്‌ പിണറായിയുടെ ശീലം. വീണ എന്ത് വിചാരിച്ചാലും അത് നേടിയിരിക്കും. ആദ്യം ഒരാളേ ഇഷ്ടപെട്ടു പിണറായി വീണയെ അയാൾക്ക് വിവാഹം ചെയ്തു കൊടുത്തു. രണ്ടാമത് ഒരാൾ ലിവിങ്ങ് ടുഗതറിനു വന്നപ്പോൾ അതും സമ്മതിച്ചു. മൂന്നാമത് മുഹമദ് റിയാസ് ചോദിച്ചപ്പോൾ വീണയെ വിവാഹം ചെയ്ത് കൊടുത്തു. വീണയുടെ എല്ലാ ആഗ്രഹവും സാധിച്ച് കൊടുക്കുന്ന അച്ഛൻ തനിക്ക് ശേഷം വീണയേയോ മുഹമദ് റിയാസിനെയോ മുഖ്യമന്ത്രി ആക്കുമെന്നും കർമ ന്യൂസിന് അനുവധിച്ച പ്രത്യേക അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

കേരളത്തിൽ ഇപ്പോൾ തിരുവായ്ക്ക് എതിർവാ ഇല്ലാതെ പിണറായിയുടെ കാലമാണ്‌. സർക്കാരിലും പാർട്ടിയിലും ഇതു തന്നെ അവസ്ഥ. അതുകൊണ്ട് തന്നെയാണല്ലോ സ്വന്തം വീട്ടിൽ തന്നെ മരുമകനും മന്ത്രി പദം നല്കിയത്. ഈ സർക്കാരിന്റെ കാലത്ത് തന്നെ ഇത് സംഭവിക്കും എന്നും അല്ലെങ്കിൽ സി.പി.എം പാർട്ടി നിലനില്ക്കില്ലെന്നും പറഞ്ഞു. കാരണം പിണറായി ഫ്രാക്ഷൻ കൈവിട്ടാൽ പിന്നെ സി.പി.എമ്മിനു ബംഗാളിലേ അവസ്ഥ വരും. അതിനാൽ തന്നെ പിണറായി കുടുംബ വാഴ്ച്ച നിലനിർത്താൻ മറ്റ് നേതാക്കളും നിർബന്ധിതാരാകും.

അഭിമുഖത്തിന്റെ പൂർണ്ണരൂപം