പിണറായി വിജയനെ വെല്ലുവിളിച്ച് ക്രൈം നന്ദകുമാർ, തന്നെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തി

പിണറായി വിജയനെ വെല്ലുവിളിച്ച് ജയിൽ മോചിതനായ ക്രൈം നന്ദകുമാർ. ജയിലെന്താണെന്ന് പഠിക്കണമെന്നുള്ളത് തന്റെ എക്കാലത്തെയും ആ​ഗ്രഹമായിരുന്നു, അത് മനസ്സിലാക്കിതന്നതിന് ആദ്യം തന്നെ വീണ ജോർജിനോട് നന്ദി പറയുകയാണെന്ന് ക്രൈം നന്ദകുമാർ. രാഷ്ട്രീയ പരമായ കാര്യങ്ങൾ കണക്കിലെടുത്താണ് തന്നെ അറസ്റ്റ് ചെയ്തത്. താൻ പുറത്തുവിട്ട വീഡിയോയിൽ വിവാദപരമായ കാര്യങ്ങൾ ഒന്നുമില്ല. ജയിലിൽ വെച്ച് പിണറായി വിജയൻ എന്നെ കൊലപ്പെടുത്തുവാനുള്ള നീക്കം ആളുകളെവെച്ച് നീക്കം നടത്തി. അത് മനസ്സിലാക്കിയ ഞാൻ കോടതിയെ കാര്യങ്ങൾ ബാധ്യപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സബ് ജയിലിൽ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയി, തനിക്ക് സംരക്ഷണം നൽകാനുള്ള നിർദേശവും കോടതി നൽകി. ജയിലിൽ അത്തരമൊരു സാഹചര്യം കണ്ടിരുന്നു, താൻ ഇല്ലാതാകേണ്ടത് പിണറായി വിജയന്റെയും കൂട്ടാളികളുടെയും ആവശ്യമാണ് അതുകൊണ്ട് താൻ കൊലപ്പെടുവാൻ സാധ്യതയുണ്ടായിരുന്നു. ഇത്തരമൊരു നീക്കം പിണറായി വിജയന് തിരിച്ചടിയായിരിക്കാം, കേസ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് നന്ദകുമാർ പ്രതികരിച്ചു

ഒരു കേസിന്റെ അവസാനഘടത്തിലാണ് ശിക്ഷാവിധിയും തീർപ്പാക്കലും നടക്കുന്നത്, വിധിക്കുമുന്നെ കേസിന് ആധാകരമായ വീഡിയോ നീക്കം ചെയ്തത് ഹൈക്കോടതിയിൽ ചോദ്യം ചെയ്യും. വീര്യത്തോടെ തുടങ്ങിവെച്ച കാര്യമായി ഇനിയും മുന്നോട്ടു പോകും, മാധ്യമപ്രവർത്തനത്തിൽ ഉയർത്തിപ്പിടിച്ച കാര്യങ്ങളിൽ കൂടുതൽ ശക്തിയോടെ മുന്നോട്ടു പോകും, എന്താണ് ഒരു ജയിലെന്നും കസ്റ്റഡിയെന്നും ഒള്ളു എന്നും ഇപ്പോൾ എനിക്ക് മനസ്സിലായി, അതുകൊണ്ട് ഇനി അതു പറഞ്ഞ് ഭക്ഷണിപ്പെടുത്താൻ സാധിക്കില്ല.