വയനാട്ടിൽ 2 വൈദീകര്‍ അടക്കം 10 പേര്‍ അറസ്റ്റില്‍

രാജ്യം സമ്പൂര്‍ണ്ണ ലോക്ക് ഡൗണിലൂടെ കടന്നുപോകുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് പള്ളിയില്‍ വിശ്വാസികളേ സംഘടിപ്പിച്ച് കുര്‍ബാന നടത്തിയ വൈദീകനെയും വിശ്വാസികളേയും പോലിസ് അറസ്റ്റ് ചെയ്തു. ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരിയിലെ വികാരി ഫാദര്‍ ടോം ജോസഫ് ഉള്‍പ്പെടെ പത്തു പേരെയാണ് വയനാട്ടില്‍ അറസ്റ്റ് ചെയ്തത്. മാനന്തവാടി പൊലീസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍കരീം, എസ്.ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികള്‍ സ്വീകരിച്ചത്.

വികാരി ഫാദര്‍ ടോം ജോസഫ് ,അസി.വികാരി ഫാദര്‍ പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, സിസ്റ്റര്‍മാരായ സന്തോഷ, നിത്യ, മേരി ജോണ്‍, ഒപ്പമുണ്ടായിരുന്ന ആഞ്ജലോ, ജോസഫ്, സുബിന്‍, മിഥുന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് സംഭവം.നിരോധനാജ്ഞ ലംഘിച്ചതിനുള്ള കേസിനു പുറമെ സംസ്ഥാന സര്‍ക്കാരിന്റെ എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് (2020) പ്രകാരവും നടപടി സ്വീകരിക്കുന്നുണ്ടെന്ന് സി.ഐ പറഞ്ഞു. ഇതുപ്രകാരം രണ്ടു വര്‍ഷം വരെ തടവും പതിനായിരം രൂപ വരെ പിഴയുമാണ് ശിക്ഷ.

നാട്ടുകാരുടെയും വിശ്വാസികളുടേയും എതിര്‍പ്പുകള്‍ മറികടന്ന് രഹസ്യമായാണ് കുര്‍ബാന നടത്തിയത്. നാട്ടിലെ പകര്‍ച്ച വ്യാധിക്കെരെ പ്രാര്‍ഥിക്കാനാണ് ഞങ്ങള്‍ ഉത്തു ചേര്‍ന്നത് എന്നും മറ്റ് തെറ്റുകള്‍ ഒന്നും ചെയ്തിട്ടില്ല എന്നും ഇവര്‍ പറയുന്നു. എന്തായാലും 10 പേരും കേസ് തോറ്റാല്‍ 20ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടക്കുകയും ഓരോരുത്തരും 2 കൊല്ലം തടവും അനുഭവിക്കണം

കഴിഞ്ഞ ദിവസമാണ് അമേരിക്കയി ല്‍ കൊറോണ രോഗ വിംകുതിക്കായി കുര്‍ബാനയും പ്രാര്‍ഥനയും നടത്തിയ എല്ലാവര്‍ക്കും കൊറോണ വന്ന റിപോര്‍ട്ട് വന്നത്. കൊറോണ പടര്‍ന്നു പിടിച്ച അമേരിക്കയിലെ അര്‍ക്കന്‍സാസ് ഗ്രീര്‍ ഫെറി ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചിലാണ് സംഭവം.അര്‍ക്കന്‍സാസ് സംസ്ഥാനത്ത് മാര്‍ച്ച് 26 വ്യാഴാഴ്ച രാവിലെ വരെ 310 കൊറോണ വൈറസ് രോഗികളും രണ്ടു മരണവും നടന്നതായും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. അസുഖബാധിതര്‍ എല്ലാവരും ചര്‍ച്ചിലെ അംഗങ്ങളാണെന്നും എന്നാല്‍ വൈറസ് കടന്നു കൂടിയതു പള്ളിയില്‍ നിന്നാണോ എന്ന് പരിശോധിച്ചു വരികയാണെന്നും പള്ളി അധികൃതര്‍ വ്യക്തമാക്കിയിരുന്നു അര്‍ക്കന്‍സാസ് ഗ്രീര്‍ ഫെറി ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ചില്‍ മാര്‍ച്ച് ആദ്യവാരം നടന്ന ഒരു പ്രത്യേക പരിപാടിയില്‍ പങ്കെടുത്ത 36 പേര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ചര്‍ച്ചിലെ ഡീക്കന്‍ ഡൊണാള്‍ഡ് ഷിപ്പ് മാധ്യമങ്ങളോട് സംസാരിക്കവെ വെളിപ്പെടുത്തിയതാണിത്.അര്‍ക്കന്‍സാസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹെല്‍ത്ത് വക്താവ് ഡാനിയേലി മക്നീല്‍ പള്ളിയില്‍ നിന്നും കൊറോണ പടര്‍ന്നത് വാര്‍ത്ത സ്ഥിരീകരിച്ചു. ഇത്തരം വാര്‍ത്തകള്‍ വരുന്നതിനിടയിലാണ് നമ്മുടെ നാട്ടിലും രോഗ വ്യാപനത്തിനു കാരനമാകും വിധം പള്ളികളിലേ ഒത്തു ചേരലുകള്‍. ഇതിനകം തന്നെ സംസ്ഥാനത്ത് 3ഓളം വൈദീകര്‍ മുമ്പ് അറസ്റ്റിലായിരുന്നു

ഈസ്റ്റര്‍ കാലത്ത് വിലക്കുകള്‍ മറികടന്ന് വിശ്വാസികള്‍ പള്ളിയില്‍ എത്തുമോ എന്ന ഭീതിയില്‍ ഇപ്പോള്‍ നിലനില്ക്കുന്നു. ജീവനേക്കാള്‍ പലരും വിശ്വാസത്തിനു വില കല്പ്പിക്കുന്നതാണ് വിഷയം. മാത്രമല്ല പള്ളിയില്‍ പ്രാര്‍ഥിച്ചാല്‍ പകര്‍ച്ച വ്യാധികള്‍ നീങ്ങും എന്നും പറയുന്നു. പകര്‍ച്ച വ്യാധികള്‍ നീക്കുന്ന പ്രത്യേക വിശുദ്ധന്മാരും അവരുടെ മാധ്യസ്ഥം തേടലും നടന്നു വരികയാണ് വിശ്വാസികളില്‍