കേരളത്തില്‍ വില്‍ക്കുന്ന കറി പൗഡറുകളില്‍ മായം- മന്ത്രി എംവി ഗോവിന്ദന്‍

തിരുവനന്തപുരം. കേരളത്തില്‍ വില്‍ക്കുന്ന കറി പൗഡറുകളില്‍ മായമുണ്ടെന്ന് മന്ത്രി എംവി ഗോവിന്ദന്‍. കറി പൗഡറുകളെക്കുറിച്ച് പരിശോധിച്ച് നോക്കിയപ്പോള്‍ എല്ലാത്തിലും വിഷമാണ്. വല്യ പ്രചാരണമൊക്കെയായിരിക്കും ഇവയ്ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

വ്യാജ മാണ് വില്‍ക്കുന്നത്. അപ്പോള്‍ ജനങ്ങള്‍ക്ക് വിശ്വാസത്തോടെ കഴിക്കുവാന്‍ കഴിയുന്നത് കുടുംബശ്രീയുടെ ഉത്പന്നങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രിയുടെ ഉത്പന്നങ്ങള്‍ ലോകത്തെമ്പാടുമുള്ള ഉത്ന്നങ്ങളോട് മത്സരിക്കുവാന്‍ തയ്യാറെടുക്കുകയാണ്.

കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ക്ക് വിലകുറാണ്. തപാല്‍ ഓഫീസുകളില്‍ എത്തുന്ന ആളുകളുടെ തപാല്‍ വസ്തുക്കള്‍ പാഴ്‌സല്‍ അടക്കുന്നതിന് ആവശ്യമായ പായ്ക്കിങ് ജോലികള്‍ കുടുംബശ്രി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ധാരണ പത്രം ഒപ്പുവെക്കുന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.