അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ യാത്രക്കാരനെ കസ്റ്റംസ് പിടിച്ചു

ചെന്നൈ. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് പിടിച്ചു. ട്രിച്ചി വിമാനത്താവളത്തിലായിരുന്നു സംഭവം. 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് സിംഗപ്പൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത്.

പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തുവാന്‍ കസ്റ്റംസിന് കഴിഞ്ഞില്ല. എന്നാല്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ അടിവസ്ത്രം പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ഒരുമിച്ച് തുന്നിക്കെട്ടിയ രണ്ട് പാളികള്‍ക്കിടയിലാണ് പാക്കറ്റ് ഒളിപ്പിച്ചിരുന്നത്. 301 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണ്ണമാണ് പാക്കറ്റുകളില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ കസ്റ്റംസ് ഊര്‍ജ്ജിതമാക്കി.