പെട്രോൾ വില പകുതിയോളം ആക്കാം, ജി എസ് ടി നടപ്പാക്കൂ- ഡോ സി വി ആനന്ദബോസ്

പെട്രോള്‍ വില കുറയ്ക്കണമെന്ന ശക്തമായ ആവശ്യവുമായി കേന്ദ്ര നയ രൂപീകരണ വിദഗ്ധന്‍ ഡോക്ടര്‍ സി.വി ആനന്ദബോസ് രംഗത്ത്.എണ്ണ വില ജി എസ്ടിയിൽ ഉൾപെടുത്തിയാൽ വിലയിൽ വലിയ കുറവ് വരും. 100 ശതമാനത്തിനു മുകളിലാണ്‌ ഇപ്പോൾ ഈടാക്കുന്ന നികുതി. ജി എസ് ടി നടപ്പാക്കിയാൽ ഇത് വെറും 28ശതമാനമായി മാറും. അങ്ങിനെ വന്നാൽ പെട്രോൾ വില 50 രൂപക്കടുത്ത നിരക്കിലേക്ക് വരെ താഴും. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ജി എസ് ടി ഏർപ്പെടുത്തുന്നതിൽ എതിർപ്പ് ഉയർത്തുകയാണ്‌.

ഇത് മാത്രമാണ്‌ പെട്രോൾ ഡീസൽ വില കുറയാതിരിക്കാനുള്ള കാരണം എന്നും ഡോ സി വി ആനന്ദ ബോസ് പറയുന്നു. ഒരു ലിറ്റർ പെട്രോളിൽ 36 രൂപയിലധികം സംസ്ഥാന സർക്കാരിനു വിവിധ രീതികളിൽ നികുതിയായി കിട്ടുന്നു. കേന്ദ്ര സർക്കാരിനു 19 രൂപയും.30-35 രൂപയോളം ഉള്ള ഇന്ധന വിലയുടെ കേന്ദ്ര നികുതിയുമായി ചേർന്ന വിലയാണ്‌ അടിസ്ഥാന വില. ഈ അടിസ്ഥാന വിലയിൽ ഓരോ സംസ്ഥാനങ്ങളും വീണ്ടും നികുതി ചുമത്തുകയാണ്‌. ജി എസ് ടി നടപ്പാക്കിയാൽ ആ നികുതി കേന്ദ്രവും സംസ്ഥാനവും വീതിച്ചെടുക്കും. ആളി കത്തുന്ന പെട്രോൾ വിലക്ക് പരിഹാരം ജി എസ് ടി മാത്രമേ ഉള്ളു എന്നും ഡോ സി വി ആനന്ദബോസ് പറയുന്നു.ഒരു രാജ്യം ഒരു നികുതി എന്നത് മാത്രമാണ്‌ എണ്ണ വില പകുതിയായി കുറക്കാൻ ഏക മാർഗ്ഗം

സിവി ആനന്ദബോസിന്റെ വാക്കുകള്‍ ഇവിടെയാണ് പ്രസക്തിയാര്‍ജിക്കുന്നത്. പെട്രോള്‍ വില അമിതമായപ്പോള്‍ ബ്രസീലില്‍ വാഹനങ്ങള്‍ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്ത് ജനങ്ങള്‍ വീട്ടിലേക്ക് പോയി. സര്‍ക്കാര്‍ മുട്ട് മടക്കി പെട്രോള്‍ വില താനെ കുറച്ചു. അത്‌പോലെ നമുക്കും ഒരു വാഹന ചലഞ്ച് നടത്താം. കേരളാ മോഡലില്‍ ഇതേ ഇനി വഴിയുള്ളൂ. പിന്നെയുള്ളത് പെട്രോള്‍ വില ജിഎസ്ടിയില്‍ കൊണ്ടു വരണം എന്നുള്ളതാണ്. ഒരു കോടി പ്രതിഷേധ സന്ദേശങ്ങള്‍ മൊബൈലില്‍ പ്രചരിപ്പിക്കാം. ആനസവാരി ചെയ്യാം. ഇങ്ങനെ കുറേ വഴികളുണ്ട്‌.