ദളിത് വനിതാ ബിജെപി എംഎല്‍എ അമ്പലത്തില്‍ പ്രവേശിച്ചു

ദളിത് വനിതാ ബിജെപി എംഎല്‍എ അമ്പലത്തില്‍ പ്രവേശിച്ചു. അമ്പലത്തില്‍ ശുദ്ധികലശം.

ദളിത് വനിതാ ബിജെപി എംഎല്‍എ അമ്പലത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഗംഗാജലം ഉപയോഗിച്ച് ശുദ്ധികലശവുമായി ക്ഷേത്രഭാരവാഹികൾ. എം എൽ എ യുടെ സ്വന്തം മണ്ഡലത്തിലെ ദ്രും റിഷി ക്ഷേത്രത്തിലാണ് എംഎല്‍എ മാനിഷാ അനുരാഗി സന്ദര്‍ശനം നടത്തിയത്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച അമ്പലമാണിതെന്ന് അറിയില്ലായിരുന്നു. അറിയുമായിരുന്നെങ്കില്‍ പ്രവേശിക്കുമായിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരമാണ് താന്‍ പോയതെന്നാണ് സംഭവത്തോടുള്ള എംഎല്‍എയുടെ പ്രതികരണം.സ്ത്രീകള്‍ ഈ അമ്പലത്തില്‍ പ്രവേശിച്ചാല്‍ പലവിധത്തിലുള്ള പ്രകൃതി ക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ വിശ്വാസം. എംഎല്‍എ അമ്പലത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് പൂജാരി സ്വാമി ദയാനന്ദ് മഹാന്ദ് യോഗം വിളിച്ചിരുന്നു. യുവതി ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ദൈവ കോപം നേരിടുകയാണെന്നും മഴ ഒരു തുള്ളി പോലും ലഭിച്ചിട്ടില്ലെന്നുമാണ് ഇവരുടെ വാദം.വിശദാംശങ്ങൾ കാണാം വിഡിയോയിൽ.

https://youtu.be/OEPW-pl4MBU