Home entertainment വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ കണ്ട സന്തോഷം പങ്കിട്ട് ധന്യ മേരി വർ​ഗീസ്

വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ കണ്ട സന്തോഷം പങ്കിട്ട് ധന്യ മേരി വർ​ഗീസ്

ടെലിവിഷൻ പ്രേക്ഷകർ കാത്തിരുന്ന മലയാളം ബിഗ്‌ബോസ് സീസൺ നാല് ആരംഭിച്ചു. മോഡലിങ്ങ്, അഭിനയം, ടെലിവിഷൻ രംഗത്ത് നിന്നുള്ള മത്സരാർഥികളാണ് ഇക്കുറി ഷോയിലുള്ളത്. നടി ധന്യ മേരി വർഗ്ഗീസും ഇത്തവണ ബി​ഗ് ബോസിൽ ഉണ്ട്. മോഡലിങ്ങിൽ തുടങ്ങി, സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വർഗീസ്. 2003 ലാണ് സിനിമയിൽ എത്തിപ്പെട്ടതെങ്കിലും ധന്യ ശ്രദ്ധിക്കപ്പെട്ടത് 2007 ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ വൈരം, റെഡ് ചില്ലീസ്, കേരള കഫേ, ദ്രോണ വീട്ടിലേയ്ക്കുളളവഴി, പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.നടനും ബിസിനസുകാരനായ ജോണിനെ വിവാഹം കഴിച്ച് സിനിമ വിട്ട ധന്യ പിന്നീട് വാർത്തകളിൽ നിറഞ്ഞത് വഞ്ചന കേസിൽ പെട്ടതോടെയാണ്.

ബിഗ്ഗ് ബോസിന്റെ വേദിയിലേക്ക് എത്തിയപ്പോൾ മോഹൻലാലിനൊപ്പം ഒന്നിച്ച് അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയായിരുന്നു ഇരുവരും. പ്രണയം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് ധന്യ മേരി വർഗ്ഗീസ് അഭിനയിച്ചത്. ആ സിനിമയ്ക്ക് ശേഷം എന്റെ വിവാഹം കഴിഞ്ഞു എന്ന് ധന്യ പറഞ്ഞപ്പോൾ, ഞാൻ എല്ലാം അറിഞ്ഞു എന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

2012 ൽ ആണ് ധന്യ മേരി വർഗ്ഗീസും നടൻ ജോൺ ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷവും തന്റെ കരിയറിൽ സജീവമായിരുന്നു ധന്യ. ഡാൻസിങ് വളരെ അധികം ഇഷ്ടമുള്ള താരം സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ്. തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ധന്യ സോഷ്യൽ മീഡിയിയലൂടെ പങ്കുവയ്ക്കാറുണ്ട്. റീൽ വീഡിയോസും ഡാൻസ് വീഡിയോകളും പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്.