വീണ്ടും വിവാഹിതനാകാൻ ഒരുങ്ങി ധനുഷ്; വധു മലയാളി നടിയെന്ന് തമിഴ് നടൻ

പതിനെട്ടു വർഷം നീണ്ട ദാമ്പത്യജീവിതത്തിനൊടുവിൽ ഒരു വർഷം മുൻപാണ് തമിഴ് നടൻ ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും തമ്മിൽ വേർപിരിഞ്ഞത്. ഇന്ത്യൻ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച വാർത്തയായിരുന്നു ഇത്. വിവാഹ മോചനത്തിന് ശേഷവും മക്കൾക്ക് വേണ്ടി ഇരുവരും ഒന്നിച്ച് പല പരിപാടികളിൽ പങ്കെടുത്തിരുന്നു. പിന്നാലെ ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്തകളും പുറത്തുവരുന്നിരുന്നു

എന്നാൽ ധനുഷ് വീണ്ടും വിവാഹിതനാകാൻ പോകുകയാണെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് തമിഴ് നടൻ ബെയിൽവാൻ രംഗനാഥൻ. ധനുഷ് തെന്നിന്ത്യൻ താരം മീനയെ വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നാണ് ബെയിൽവാൻ പറയുന്നത്. മീനയുടെ ഭർത്താവ് മാസങ്ങൾക്ക് മുൻപാണ് അസുഖത്തെ തുടർന്ന് മരണപ്പെട്ടത്.

ധനുഷും മീനയും പങ്കാളികളില്ലാതെ ജീവിക്കുകയാണ്. ധനുഷ് ഐശ്വര്യയുമായി പിരിഞ്ഞതിനാൽ മീനയെ വിവാഹം ചെയ്യുമെന്നും വരുന്ന ജൂലായിലാണ് വിവാഹമെന്നും ഇയാൾ പറയുന്നു. ഇരുവർക്കും ഇനിയൊരു ജീവിതം ഉണ്ടാകുന്നതിൽ തെറ്റൊന്നുമില്ല. ചിലപ്പോൾ വിവാഹിതരാകാതെ ലിവിംഗ് ടുഗദർ പോലെ ജീവിക്കാൻ സാദ്ധ്യതയുണ്ടെന്നും നടൻ പറഞ്ഞു. യുട്യൂബ് ചാനലിലൂടെ സിനിമാതാരങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ച് ബെയിൽവാൻ സ്ഥിരമായി വെളിപ്പെടുത്തലുകൾ നടത്താറുണ്ട്.