ഒറ്റക്കുള്ള ജീവിതം മടുത്തെന്ന് ദയ, വിവാഹം കഴിഞ്ഞില്ലേയെന്ന് ആരാധകർ

മലയാള സിനിമയിലെ സപ്പോർട്ടിങ് താരവും ബ്യൂട്ടീഷ്യനുമായ ദയ അശ്വതി ബിഗ് ബോസ് മത്സരത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ദയ ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ പലപ്പോഴും ആക്രമണങ്ങൾക്ക് ഇരയാകാറുണ്ട്. ദയയുടെ വിവാഹ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് കൂടുതലും ചർച്ച.ആദ്യം ഒന്ന് വിവാഹിതയായ താരത്തിന് രണ്ട് മക്കളുണ്ട.വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ മുതൽ മക്കൾ അച്ഛനോടൊപ്പമാണ് താമസമെന്ന് ദയ നേരത്തെ പറഞ്ഞിരുന്നു.

ദയ അശ്വതി പങ്കുവെക്കുന്ന ഓരോ പോസ്റ്റും വലിയ ചർച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ ഒറ്റയ്ക്കുള്ള ജീവിതം മടുത്തുവെന്ന് പറയുകയാണ് താരം. ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്.

വിവാഹം കഴിക്കാൻ പോവുകയാണെന്ന് പറഞ്ഞിട്ടും ഒറ്റയ്ക്കാണോ എന്ന് ചിലർ ചോദിക്കുന്നു. മറ്റ് ചിലർ അതിനല്ലേ ഞങ്ങളെ പോലെയുള്ളവർ ഇവിടെ ഉള്ളതെന്നും കമന്റിട്ടിരിക്കുകയാണ്. ഒരുവിധം എല്ലാവരുടെയും കമന്റുകൾക്ക് മറുപടി കൊടുക്കാൻ ദയ അശ്വതി ശ്രമിക്കാറുണ്ട്. തനിക്ക് നേരെ വിമർശനം ഉന്നയിച്ച്‌ കമന്റുകളുമായി വരുന്നവർക്ക് ചുട്ടമറുപടി കൊടുക്കാനും താരം മറക്കാറില്ല. കഴിഞ്ഞ ദിവസം താലിച്ചരടിന്റെ ചിത്രം പോസ്റ്റ് ചെയ്തപ്പോൾ വിവാഹം കഴിഞ്ഞോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ നടന്നിരുന്നു.