മഞ്ഞച്ചരടും താലിയും സിന്ദൂരവും, ദയ അശ്വതിയുടെ രണ്ടാം വിവാഹം കഴിഞ്ഞോ

മലയാള സിനിമയിലെ സപ്പോര്‍ട്ടിങ് താരവും ബ്യൂട്ടീഷ്യനുമായ ദയ അശ്വതി ബിഗ് ബോസ് മത്സരത്തിലൂടെയാണ് ശ്രദ്ധേയയാവുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് ദയ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ആക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട്. ദയയുടെ വിവാഹ ജീവിതത്തെ കുറിച്ചുള്ള ചോദ്യങ്ങളാണ് കൂടുതലും ചര്‍ച്ച. ആദ്യം ഒന്ന് വിവാഹിതയായ താരത്തിന് രണ്ട് മക്കളുണ്ട. വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ മുതൽ മക്കൾ അച്ഛനോടൊപ്പമാണ് താമസമെന്ന് ദയ നേരത്തെ പറഞ്ഞിരുന്നു.

രണ്ടാം വിവാഹം ഉടനെ ഉണ്ടാവും എന്ന് പറഞ്ഞപ്പോഴും എന്നാവും വിവാഹത്തീയതി എന്ന് ദയ പറഞ്ഞിരുന്നില്ല. എന്നാൽ വിവാഹം കഴിഞ്ഞോ എന്ന് സംശയം ജനിപ്പിക്കുന്ന ഒരു പോസ്റ്റുമായി എത്തുകയാണ് ഈ റിയാലിറ്റി ഷോ താരം. വാഴ ഇലയില്‍ മഞ്ഞ ചരടില്‍ കോര്‍ത്ത താലിയും സിന്ദുരവും കുറച്ച്‌ പൂക്കളുമൊ ക്കെയുള്ള ചിത്രമായിരുന്നു താരം ഷെയർ ചെയ്തത്.

അമ്പലത്തിൽ നിന്നും താലി പൂജിച്ചതാണെന്ന് വ്യക്തമാവുന്ന ചിത്രത്തിനൊപ്പം ‘ഈശ്വര ദേവീ എന്നെ നീ തന്നെ കാത്തോ ളണേ’. എന്ന അടിക്കുറിപ്പുമാണ് ദയ നല്‍കിയിരിക്കുന്നത്. ഇതോടെ കല്യാണം കഴിഞ്ഞോ താലിയ്‌ക്കൊപ്പം പുടവ കൂടി വേണമായിരുന്നു തുടങ്ങി കമന്റുകളുമായി ആരാധകരുമെത്തി. മെയ് 21ന് ഈ പോസ്റ്റ് ഇട്ടിരുന്നെങ്കിലും വിവാഹ ചിത്രമോ മറ്റു വിവരമോ ഒന്നും തന്നെ ദയ പോസ്റ്റ് പിന്നീട് പോസ്റ്റ് ചെയ്തില്ല. ഈ പോസ്റ്റിന് മറുപടിയും നൽകിയിട്ടില്ല