ഷിഗെല്ല ബാക്ടീരിയ ജീവൻ കവർന്നെടുക്കും സൂക്ഷിക്കുക

ഷിഗെല്ല ബാക്ടീരിയ ജീവൻ കവർന്നെടുക്കും സൂക്ഷിക്കുക. മലപ്പുറത്ത് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയത് ഷിഗെല്ല വൈറസ്.

ജീവൻ കവർന്നെടുക്കുന്ന ഷിഗെല്ല ബാക്ടീരിയ.

കോഴിക്കോട് ജില്ലയിൽ രണ്ടര വയസുകാരന്റെ മരണകാരണം ഷിഗെല്ല ബാക്ചീരിയ ബാധയല്ലെന്ന് സ്ഥിരീകരണം. എന്നാൽ മലപ്പുറത്ത് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയത് ഷിഗെല്ല വൈറസായിരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലും ഷിഗെല്ലയ്ക്കെതിരെ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

രൂക്ഷമായ വയറിളക്കമാണ് ഷിഗെല്ല ബാക്ടീരിയ ബാധിച്ചതിന്റെ ആദ്യ ലക്ഷണം. മലത്തിനൊപ്പം രക്തവും പുറത്തേക്ക് പോകും. മലം കലർന്ന വെള്ളമോ ഭക്ഷണമോ സ്പർശിക്കുന്നതിലൂടെയാണ് പ്രധാനമായും ഷിഗെല്ല മനുഷ്യരിലേക്ക് പ്രവേശിക്കുന്നത്. 2 മുതൽ 4 വയസുവരെ പ്രായത്തിലുള്ള കുട്ടികളിലാണ് കൂടുതലായും ബാക്ടിരിയ ബാധ കണ്ടുവരുന്നത്.

വയറിളക്കം മൂലം ശരീരത്തില്‍ നിന്ന് ജീവന്‍ നിലനില്‍ക്കുന്നതിന് ആവശ്യമായ ജലവും ലവണങ്ങളും പോഷണങ്ങളും നഷ്ടപ്പെടുന്നു. ജലാംശനഷ്ടവും ലവണനഷ്ടവുമാണ് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത്. തുടര്‍ച്ചയായ വയറിളക്കം മൂലം രോഗികളുടെ ശരീരത്തില്‍ നിന്ന് ധാരാളം ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയെയാണ് നിര്‍ജലീകരണം എന്ന് പറയുന്നത്. ജലാംശത്തോടൊപ്പം സോഡിയം പൊട്ടാസിയം, ബൈകാര്‍ബണൈറ്റ് തുടങ്ങിയ ലവണഘടകങ്ങളും നഷ്ടപ്പെടുന്നു. ഷിഗല്ല ബാക്ടീരിയ ഉൽപ്പാദിപ്പിക്കുന്ന ഷിഗ ട്ടോക്സിൻ കുടലിനേയും മറ്റവയവങ്ങളേയും ബാധിക്കുകയും അത് മരണകാരമാവുകയും ചെയ്യുന്നു.

അമിതമായ വയറിളക്കം, കുട്ടിക്ക് വളരെ കൂടുതലായ ദാഹം, നിര്‍ജലീകരണലക്ഷണങ്ങള്‍ കാണുക, പാനീയം കുടിക്കാന്‍ പോലും കഴിയാത്ത അവസ്ഥ, മയക്കം, കഴിഞ്ഞ ആറു മണിക്കൂറില്‍ മൂത്രം ഒഴിക്കാതിരിക്കുക, കുഴിഞ്ഞുതാണ കണ്ണുകള്‍, വളരെ വരണ്ട വായും നാക്കും, താഴ്ന്ന ഉച്ചി തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ കുഞ്ഞിനെ അതിവേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടതാണ്. അതുപോലെ വയറിളക്കത്തോടൊപ്പം രക്തം പോകുന്നുണ്ടെങ്കിലും പനിയോ മറ്റ് അസ്വസ്ഥകളോ ഉണ്ടെങ്കിലും ഡോക്ടറെ കാണിക്കേണ്ടതാണ്. രോഗിക്ക് കുടിക്കാന്‍ കഴിയുമെങ്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ഒ ആര്‍ എസ് ലായനി കൊടുത്തുകൊണ്ടിരിക്കണം.

https://youtu.be/EyfQftqRUJU