കരിങ്കൊടിയുമായി ദീപ ചാടി വീഴുമ്പോൾ മന്ത്രി റിയാസ് ഞെട്ടി പുറകോട്ട് മാറുന്നത് കാണാം

കിളിമാനൂരിൽ മന്ത്രി മുഹമദ് റിയാസിനെതിരേ ശനിയാഴ്ച്ച രാത്രി പാഞ്ഞടുത്ത യുവതിയാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. എല്ലാ സുരക്ഷാ വലയവും തീർത്ത് ഉല്ഘാടന പരിപാടിയിലെ മുഖ്യ ഇനമായ നാട മുറിക്കാൻ മന്ത്രി തുടങ്ങുമ്പോൾ യുവതി വെള്ളിടി പോലെ മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ദീപ അനിലാണ്‌ പാഞ്ഞടുത്തത്. സോഷ്യൽ മീഡിയയിൽ പ്രതിപക്ഷ പാർട്ടി പ്രവർത്തകർ ഒന്നറ്റങ്കം ഇപ്പോൾ ദീപയേ ഹീറോ ആക്കിയിരിക്കുകയാണ്‌. ഇത്രയും കാലം കാട്ടിയ കരിങ്കൊടി പോലെയല്ല ദീപ കാണിച്ചത്. മരുമോൻ പടമായി. മരുമോൻ മന്ത്രി വിരണ്ടുപോയി എന്നിങ്ങനെയുള്ള കമന്റുകൾ മന്ത്രിക്കെതിരെയും വന്നു.നാട മുറിക്കാൻ എത്തിയ മുഹമദ് റിയാസിന്റെ മുന്നിലേക്ക് ദീപ ചാടി വീഴുമ്പോൾ മന്ത്രി ഞെട്ടി പുറകോട്ട് പെട്ടെന്ന് മാറുന്നത് കാണാം.വാർത്തയുടെ താഴെ വീഡിയോ

സോഷ്യൽ മീഡിയയിൽ ദീപക്ക് അനുകൂലമായി വന്ന ചില കമന്റുകൾ.നോട്ടുമാലയിട്ടു സ്വീകരിക്കേണ്ടതായിരുന്നു ഈ സഹോദരിക്ക് ഒത്തിരി അഭിനന്ദനങ്ങൾ. അഭിനന്ദനം സഹോദരി
അമ്മായിഅച്ഛനും മരുമോനും കേരളം കുളംതോണ്ടുന്നു. ഇതൊരു പ്രതിഷേധം അല്ല , റിയാസ് ശരി !
വല്ലതുമൊക്കെ അടിച്ചു പൊളിക്കുന്നതാണ് പ്രതിഷേധം . ഇതൊരു മുഹമ്മതീയ ഹാലിളക്കം . അത് റിസൂ മരുമോൻ കണ്ടിട്ടുണ്ട് ഒരുപാട് , അമ്മായിഉപ്പാന്റടുത്ത് നടത്തുന്നുമുണ്ടാവാം .

ഒരു മനുഷ്യൻറെ തലവെട്ടി കളഞ്ഞിട്ട് അത് തെറ്റായിപ്പോയി ആവർത്തിക്കില്ല ഇതാണോ മനുഷ്യത്വം ഇത് ജനങ്ങൾ പ്രതികരിച്ചില്ലെങ്കിൽ കോൺഗ്രസുകാർ കേരളത്തിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല ആ സഹോദരി കരിങ്കൊടി കാണിച്ച സംഭവം അതി ഗംഭീരം തന്നെ അഭിനന്ദനങ്ങൾ.മിടുക്കി കുട്ടി — വിമാന ഗൂഢാലോചന ചീറ്റിപ്പോയ പടക്കമാണ് മരുമോനേ — ആ ചുണക്കുട്ടികൾ അഭിമാന താരങ്ങൾ.ഞങ്ങൾക്ക് അത് നല്ല പ്രതിഷേധം ആയി തന്നെ തോന്നി.
5/6 പ്രാവശ്യം പ്രതിഷേധം പറഞ്ഞു… അപ്പോൾ ഇനി മരിച്ചുപോയി എന്ന് പറയുമോ… ആവോ.റിയാസും ഇതൊക്കെ പണ്ട് ചെയ്തിട്ടുള്ളതല്ലേ. ഇപ്പോൾ കണ്ട് ആസ്വദിച്ചോ. എന്തിനാണ് വിഷമിക്കുന്നത്. ബ്ളീച്ചിംഗ് പൗഡർ തളിച്ചതു പോലായല്ലോ മുഖം കണ്ടാൽ.ചേച്ചി super ആണ്. കേരളത്തിലെ 99% ആൾക്കാരും ആഗ്രഹിച്ച കാര്യം ആണ്. So good

വൻ പോലീസ് പട ഉണ്ടേലും യുവതിയേ തൊടാൻ ആയില്ല. രാത്രി അപ്രതീക്ഷിതമായി ഉണ്ടായ വൻ പ്രതിഷേധത്തിൽ യുവതിയേ പിടിച്ച് മാറ്റാൻ വനിതാ പോലീസ് ഇല്ലായിരുന്നു. ഇതോടെ മന്ത്രിക്കു നേരേ കരിങ്കൊടിയുമായി അട്ടഹാസം മുഴക്കി യുവതി ചീറിയടുത്തു. യുവതി മന്ത്രിയേ കണക്കിനു ശകാരിച്ചു. എതിരേ മുദ്രാവാക്യം മുഴക്കി.

കിളിമാനൂരിൽ മന്ത്രി മുഹമദ് റിയാസിനെ വിറപ്പിച്ചപ്പോൾ ദീപയേ പിടിച്ച് മാറ്റാൻ വന്ന പുരുഷ പോലീസ് ഓഫീസർമാരോട് ദൂരെ മാറി നില്ക്കാൻ യുവതി അലറി പറഞ്ഞു. തൊട്ട് പോകരുത്. വനിതാ പോലീസേ തൊടാവൂ. ഇതും പറഞ്ഞ് മന്ത്രിക്ക് മുന്നിൽ ദീപ കരിങ്കൊടിയുമായി പ്രതിഷേധ നൃത്തം ചവിട്ടി.വനിതാ കോൺഗ്രസുകാരിയായി ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു. വനിതാ പോലീസുകാർ ഇല്ലാത്തതിനാൽ സൗകര്യ പൂർവ്വം മന്ത്രിയേ മുദ്രാവാക്യത്തിൽ കുളിപ്പിക്കാനും കരിങ്കൊടിയുമായി മന്ത്രിക്ക് മുന്നിൽ ഡാൻസ് ചെയ്യാനും യുവതിക്ക് അവസരം ലഭിക്കുകയായിരുന്നു.ദൃശ്യങ്ങൾ പുറത്ത് വരാതിരിക്കാൻ പി.ആർ.ഡി ക്യാമറമാന്റെ പോലും ക്യാമറ ചിപ്പുകൾ പോലീസ് ഊരി വാങ്ങിച്ചു. 

വയനാട്ടിൽ രാഹുൽ ഗാംന്ധിയുടെ ഓഫീസ് തകർത്തതിന്റെ പ്രതിഷേധം ആയിരുന്നു നീക്കങ്ങൾക്ക് പിന്നിൽ. യൂത്ത് കോൺഗ്രസുകാർ ഇതിനിടെ മന്ത്രിയുടെ വാഹനം തടയാൻ ശ്രമിച്ചു . മന്ത്രിയുടെ വേദിക്ക് മുന്നിൽ കോൺഗ്രസുകാർ പ്രതിഷേധിച്ചപ്പോൾ അവിടെയും സംഘർഷം ആയി. കരിങ്കൊടിയുമായി പാഞ്ഞടുക്കുന്ന യുവതിക്ക് വലയം നിന്ന പോലീസുകാർ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി. കോൺഗ്രസുകാരേ പോലീസ് ബലം പ്രയോഗിച്ച് കീഴടക്കിയപ്പോഴും പെൺ പുലിയായി വനിതാ കോൺഗ്രസുകാരി ഒറ്റക്ക് കരിങ്കൊടി വീശി മുന്നോട്ട് പോവുകയായിരുന്നു

തുടർന്ന് പ്രസംഗിച്ച് മന്ത്രി റിയാസ് ഇത് കോമാളി സമരമായേ കാണാനാവൂ എന്ന് പറഞ്ഞ്. കരിങ്കൊടിയുമായി മുന്നോട്ട് വന്ന യുവതിയേ കോമാളിയേ പോലെയാണ്‌ തോന്നിയത് എന്ന് പറഞ്ഞു. ഞങ്ങൾ നൂലിൽ കെട്ടി ഇറങ്ങിയവരല്ല എന്നും ഓർമ്മിച്ചു. ഇങ്ങിനെ സമരം നടത്താൻ ആണേൽ നാളെ പുറത്ത് നിന്നും സമരക്കാരേ ഇറക്കേണ്ടി വരും എന്നും ഭീഷണിയുടെ സ്വരത്തിൽ മന്ത്രി മുന്നറിയിപ്പ് നല്കി. മന്ത്രിയുടെ പ്രസംഗത്തിൽ ഉടനീളം സമര ത്തിനു നടുവിൽ കുടുങ്ങിയ ജാള്യത ഉണ്ടായിരുന്നു. മുഖ്യമന്ത്രിയേ വിമാനത്തിൽ വയ്ച്ച് ആക്രമിച്ച് വധിക്കാൻ ശ്രമിച്ചവർക്ക് പൂമാലയിട്ട് സ്വീകരിച്ചവരാണിവർ എന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി. എക്സ്ക്ളൂസീവ് വീഡിയോ കാണാം