ബസ് സ്റ്റാന്‍ഡില്‍ വെറും നിലത്തു ന്യൂസ് പേപ്പര്‍ വിരിച്ചു കിടന്നുറങ്ങി, സെക്‌സ് വര്‍ക്ക് ചെയ്തിട്ടുണ്ട്, ജീവിതം പറഞ്ഞ് ദീപ്തി കല്യാണി

മലയാളികള്‍ ദീപ്തി കല്യാണിയെ അറിഞ്ഞ് തുടങ്ങിയത് ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ കവര്‍ ഗേളായി ഒരു മാസികയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്. നര്‍ത്തകിയും മോഡലും ഒക്കെയായ താരം സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമാണ്. സ്വാസിക വിജയ് അവതാരകയായി എത്തുന്ന റെഡ്കാര്‍പ്പറ്റ് ഷോയില്‍ എത്തിയത് ദീപ്തിയായിരുന്നു. പരിപാടിയില്‍ തന്റെ ജീവിതത്തില്‍ നടന്ന ഞെട്ടിക്കുന്ന കാര്യങ്ങളെ കുറിച്ച് അവര്‍ തുറന്നു പറഞ്ഞു. നിന്റെ അനിയന്‍ ഇങ്ങനെ ആണോ എന്ന കൂട്ടുകാരുടെ കളിയാക്കലുകള്‍ കേട്ട് ഏട്ടന്‍ എന്നും വീട്ടില്‍ വന്നു ക്രൂരമായി തല്ലുമായിരുന്നു എന്നും ദീപ്തി പറയുന്നു.

‘എന്നെപ്പറ്റി കൂട്ടുകാര്‍ ചോദിച്ചു കളിയാക്കുന്നു എന്ന് പറഞ്ഞു ഏട്ടന്‍ വീട്ടില്‍ വന്നു വല്ലാതെ ഉപദ്രവിക്കുമായിരുന്നു. പിന്നെ അവര്‍ എന്നെ പടിയടച്ചു പിണ്ഡം വെച്ചു. പോകാന്‍ വേറെ സ്ഥലം ഒന്നുമിലായിരുന്നു. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെറും നിലത്തു ന്യൂസ് പേപ്പര്‍ വിരിച്ചു ഞാന്‍ കിടന്നുറങ്ങിയിട്ടുണ്ട്. അന്ന് ശീതളാണ് എന്നെ കണ്ടു പിടിച്ചതു അവിടുന്ന് അവള്‍ക്കൊപ്പമാണ് ഞാന്‍ ബാംഗ്ലൂരിലേക്ക് പോകുന്നതും,’ -ദീപ്തി പറഞ്ഞു.

ബാംഗളൂരില്‍ എത്തിയതും പൂര്‍ണമായി സ്ത്രീയായി മാറുവാന്‍ തീരുമാനിച്ചു. അതിനായി പണം സമ്പാദിക്കുവാനായി തെരുവുകളിലൂടെ യാചിക്കുകയും സെക്സ് വര്‍ക്ക് ചെയ്യുക വരെ ചെയ്തു. എനിക്ക് പൂര്‍ണമായി ഒരു സ്ത്രീയായി മാറണമായിരുന്നു. അതിനുള്ള ഏക വഴി ആ സര്‍ജറിയും. അതിനായി പണം സമ്പാദിക്കാന്‍ എല്ലാ വഴികളും നോക്കി, പക്ഷെ ആരും ജോലി തന്നില്ല. അതുകൊണ്ട് ഭിക്ഷയാചിക്കാനും സെക്സ് വര്‍ക്കും ഒക്കെ ചെയ്തു. അതില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ട് ഞാന്‍ സര്‍ജറി ചെയ്തു, ഇപ്പോള്‍ ഞാന്‍ ഒരു പൂര്‍ണ്ണ സ്ത്രീ ആണ്,’ താരം പറഞ്ഞു.