ആശുപത്രിയില്‍ കോവിഡ് രോഗിയുടെ മൃതദേഹം നഗ്നമായി തറയില്‍, അടുത്ത് മൂന്ന് രോഗികള്‍, ദാരുണ ദൃശ്യങ്ങള്‍ വീഡിയോ

രാജ്യ തലസ്ഥാനമായ ന്യൂഡൽ ഹി പോകുന്നത് അസാധാരണ അവസ്ഥയിലേക്ക്. അവിടെ നിന്നും പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ. കോവിഡ് രോഗികളേ ചികിൽസിക്കുന്ന ആശുപത്രിയുടെ തറയിൽ മൃതദേഹം പൂർണ്ണ നഗ്നമായി കിടക്കുന്നു. അതും മറ്റ് രോഗികൾ എല്ലാം ഉള്ള കൊറോണ വാർഡിൽ. ദേശീയ തലസ്ഥാനത്തെ കോവിഡ് സ്‌പെഷ്യല്‍ ആശുപത്രിയിലെ ശോചനീയാവസ്ഥ പുറത്തു വരുന്നത് രാജ്യത്താകമാനം ആശങ്ക ഉണ്ടാക്കുന്നു.  ഇതിനെ തുടര്‍ന്ന് കെജ്രിവാള്‍ സര്‍ക്കാരിന്റെ നിസംഗതയ്ക്ക് എതിരെ പലരും രംഗത്ത് എത്തിയിട്ടുണ്ട്.

സംഭവം പുറത്ത് എത്തിയതിന് പിന്നാലെ സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ ഇടപെട്ടു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജ്യോതിക കല്‍റയുടെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയില്‍ പരിശോധന നടത്തി. ഡല്‍ഹിയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളെ കുറിച്ച് വലിയ പരാതികള്‍ ഉയരുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു വീഡിയോ പുറത്തെത്തിയിരിക്കുന്നത്.

ആജ് കി ബാത് എന്ന ഇന്ത്യാ ടിവിയുടെ പരിപാടിയിലാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയുടെ ശോചനീയാവസ്ഥ വ്യക്തമായത്. കോവിഡ് ബാധിച്ച് മരിച്ച വ്യക്തി നഗ്നനായി കിടക്കുന്നതും ഈ മൃതദേഹത്തിന് സമീപമായി മൂന്ന് രോഗികളെ കിടത്തിയിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോയുടെ ആറ് മിനിറ്റ് മുതല്‍ ആണ് ഈ ദൃശ്യങ്ങളുള്ളത്. വാര്‍ത്ത പുറത്തെത്തിയതോടെ ആശുപത്രി ജീവനക്കാര്‍ക്കെതിരെ കേസ് എടുത്തു.

ഡല്‍ഹിയില്‍ ദിനംപ്രതി നില മോശമാവുകയാണ്. ജൂലൈ അവസാനത്തോടെ ഡല്‍ഹിയില്‍ അര ലക്ഷം കൊറോണ വൈറസ് ബാധിതര്‍ ഉണ്ടാകും എന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞിരുന്നു. ഒന്നര ലക്ഷം ബെഡ്ഡുകള്‍ ആവശ്യമാണ് എന്നാല്‍ നിലവിലുള്ളത് 9179 ബെഡുകള്‍ മാത്രമാണുള്ളത്. ഇചില്‍ 4929 ബെഡ്ഡുകളില്‍ രോഗമുണ്ട്. 4250 ബെഡ്ഡുകള്‍ മാത്രമാണ് ഒഴിഞ്ഞു കിടക്കുന്നത്. ഇതിനിടെഡല്‍ഹിയില്‍ കോവിഡ് ചികിത്സ ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ തീരുമാനം ലഫ്. ഗവര്‍ണര്‍ ഇടപെട്ട് തടഞ്ഞിരുന്നു.

വീഡിയോ 6 മിനുട്ട് മുതൽ കാണുക