കോൺഗ്രസ് മന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യാൻ ദില്ലി പോലീസ് രാജസ്ഥാനിൽ

കോൺഗ്രസ് ഭരണം കയ്യാളുന്ന രാജസ്ഥാനിൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദില്ലി പോലീസ് ട്രൂപ്പിന്റെ നാടകീയ നീക്കങ്ങൾ. ദേശീയ തലത്തിലുള്ള ഏറ്റവും പ്രധാന ന്യൂസ് അപ്ഡേറ്റ് പ്രകാരം രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിതിനെ അറസ്റ്റ് ചെയ്യാനാണ്‌ ദില്ലി പോലീസ് രാജസ്ഥാനിൽ എത്തിയിരിക്കുന്നത്. മന്ത്രിയുടെ മകൻ രോഹിത് 23കാരിയായ യുവതിയേ ക്രൂരമായി ബലാൽസംഗം ചെയ്ത് കേസിലാണ്‌ ഇപ്പോൾ നടപടി. 23കാരിയെ മയക്ക് മരുന്ന് നല്കി പല തവണ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കുകയും നഗ്ന വീഡിയോകൾ എടുക്കുകയും ചെയ്തു എന്നാണ്‌ കേസ്

പ്രതിയുടെ പിതാവ് കൂടിയായ മന്ത്രി ബലാൽസംഗ കേസിലെ മകനെ ഒളിപ്പിച്ചത് പിടികൂടുകയാണ്‌ രാജസ്ഥാനിൽ എത്തിയ ദില്ലി പോലീസിന്റെ നീക്കങ്ങൾക്ക് പിന്നിൽ. 40 പേരടങ്ങുന്ന സായുധരായ ദില്ലി പോലീസ് സേന രാജസ്ഥാന മന്ത്രി മഹേഷ് ജോഷിയുടെ ഔദ്യോഗിക വസതി വളഞ്ഞു. തുടർന്ന് അദ്ദേഹത്തിന്റെ മകനുവേണ്ടി മന്ത്രി മന്ദിരത്തിൽ റെയ്ഡ് നടത്തുകയാണ്‌.മഹാരാഷ്ട്ര സർക്കാരിന്റെയും ഡി ജി പിയുടെയും അനുമതിക്ക് കാത്ത് നില്ക്കാതെ അപ്രതീക്ഷിത നീക്കങ്ങളാണ്‌ മന്ത്രിയുടെ മകനെ പിടിക്കാൻ ദില്ലി പോലീസ് ചെയ്യുന്ന നീക്കങ്ങൾ. മഹേഷ് ജോഷി മുൻ എം പിയും, ഇപ്പോൾ രാജസ്ഥാനിലെ ക്യാബിനറ്റ് റാങ്കിലുള്ള മന്ത്രിയുമാണ്‌. കോൺഗ്രസ് പാർട്ടിയുടെ ദേശീയ തലത്തിലുള്ള നേതാവുകൂടിയാണ്‌.
 

23 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷിയുടെ മകൻ രോഹിതിനെ അറസ്റ്റ് ചെയ്യുകയാണ്‌ ലക്ഷ്യം എന്ന് ദില്ലി പോളീസ് ട്രൂപ്പിന്റെ തലവൻ വ്യക്തമാക്കി.ഡൽഹി പോലീസ് സംഘം മന്ത്രിയുടെ വീടിനു മുന്നിൽ നിലയുറപ്പിച്ചിരിക്കുന്നു. മന്ത്രിയുടെ ജയ്പൂരിലെ വസതിയിലാണ്‌ നാടകീയ സംഭവങ്ങൾ.

പോലീസ് സംഘം മന്ത്രിയുടെ നഗരത്തിലെ രണ്ട് വസതികൾ സന്ദർശിച്ചെങ്കിലും പ്രതിയെ അവിടെ കാണാനില്ലായിരുന്നു.“ഓടിപ്പോയ ജോഷിയെ പിടികൂടാൻ ഞങ്ങളുടെ ഉദ്യോഗസ്ഥ സംഘം ജയ്പൂരിൽ എത്തിയിട്ടുണ്ട് എന്ന് ദില്ലി പോളീസ് വ്യക്തമാക്കിയിട്ടുണ്ട്.ഞങ്ങളുടെ ടീമുകൾ ബലാൽസംഗ കേസിലെ പ്രതിയേ പിടിക്കാൻ രാജസ്ഥാനിൽ ക്യാമ്പ് ചെയ്യുന്നതായും ദില്ലി പോലീസ് മേധാവി വ്യക്തമാക്കി.

മന്ത്രിയുടെ മകൻ പ്രതിയായ ബലാൽസഗ കേസിന്റെ എഫ് ഐ ആറിൽ പറയുന്നത് ഇങ്ങിനെ…കഴിഞ്ഞ വർഷം ജനുവരി 8 നും ഈ വർഷം ഏപ്രിൽ 17 നും ഇടയിൽ മന്ത്രിയുടെ മകൻ 23കാരി പെൺകുട്ടിയേ പലതവണ ബലാത്സംഗം ചെയ്യുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു .തുടർന്ന് തുടർന്ന് ഡൽഹി പോലീസ് കേസെടുക്കുകയായിരുന്നു.ദില്ലി സദർ ബസാർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ്‌ പ്രതി യുവതിയേ തട്ടികൊണ്ട് വന്ന് പാർപ്പിച്ച് ബലാൽസംഗം നടത്തിയത്.കഴിഞ്ഞ വർഷമാണ് രോഹിത് ജോഷിയുമായി ഫെയ്സ്ബുക്കിൽ സൗഹൃദം വളർത്തിയതെന്നും അന്നുമുതൽ തങ്ങൾ ബന്ധപ്പെടുന്നുണ്ടെന്നും യുവതി പറഞ്ഞു. രോഹിത് ജോഷി തന്നെ തട്ടികൊണ്ട് പോയി പാർപ്പിച്ച് ബലാൽസംഗം ചെയ്തു എന്നും 23 കാരി പറയുന്നു. പിതാവിന്റെ അധികാരവും മറ്റും ഉപയോഗിച്ച് ഭിഷണിപ്പെടുത്തി എന്നും പറയുന്നു.

ആദ്യ ദിവസം തന്നെ മയക്ക് മരുന്ന് നല്കി അബോധാവസ്ഥയിൽ ആക്കി എന്നും പിറ്റേന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ മന്ത്രിയുടെ മകൻ രോഹിത് തന്റെ നഗ്ന ഫോട്ടോഗ്രാഫുകളും വീഡിയോകളും കാണിച്ചുവെന്നും 23 കാരി എഫ് ഐ ആറിൽ നല്കിയ മൊഴിയിൽ വ്യക്തമാക്കി.2021 ഓഗസ്റ്റ് 11 നാണ്‌ യുവതി ഗർഭിണി എന്ന് അറിയുന്നത്. തുടർന്ന് രോഹിത് ഗർഭം അലസിപ്പിക്കാൻ ഗുളിക കഴിക്കാൻ നിർബന്ധിച്ചു. താൻ അതിനു വഴങ്ങിയില്ല. തുടർന്ന് പീഢനവും മറ്റും ഉണ്ടായി.

എന്നാൽ തന്റെ മകനെതിരായ ആരോപണങ്ങളോട് രാജസ്ഥാൻ മന്ത്രി മഹേഷ് ജോഷി പറഞ്ഞത് ഇതെല്ലാം കെട്ടി ചമച്ചതാണ്‌ എന്നാണ്‌.ഈ കേസിൽ ഊഹാപോഹങ്ങൾക്കും മാധ്യമ വിചാരണയ്ക്കും പകരം പോലീസിനെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണം. പോലീസ് നീതി പാലിക്കുമെന്നും ആഴത്തിൽ പോയി സത്യം കണ്ടെത്തുമെന്നും എനിക്ക് ഉറപ്പുണ്ട് എന്നും മന്ത്രി ജോഷി വ്യക്തമാക്കി.അതേസമയം, പ്രതികളെ രക്ഷിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. “പ്രതികളെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇത്തരം കേസുകൾ ഒടുവിൽ മൂടിവയ്ക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് സംസ്ക്കാരമാണ് വ്യക്തമാകുന്നത് എന്നും ബിജെപി ആരോപിച്ചു. രാജസ്ഥാൻ പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ ആണ്‌ ഇത് വ്യക്തമാക്കിയത്.രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അടുത്ത അനുയായിയാണ് മഹേഷ് ജോഷി