ഫീസ് അടക്കാഞ്ഞതിന് പിഞ്ചുകുട്ടികളോട് സ്‌കൂൾ അധികൃതരുടെ ക്രൂരത.

ഫീസ് അടക്കാഞ്ഞതിന് പിഞ്ചുകുട്ടികളോട് സ്‌കൂൾ അധികൃതരുടെ ക്രൂരത. 16 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പൂട്ടിയിട്ട് പീഡിപ്പിച്ച് പ്രതികാരം തീര്‍ത്ത് സ്‌കൂൾ അധികൃതര്‍.

ഫീസ് നല്‍കാത്തതിനെത്തുടര്‍ന്ന് 16 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പൂട്ടിയിട്ട് പ്രതികാരം തീര്‍ത്ത് സ്‌കൂൾ അധികൃതര്‍. ഡല്‍ഹിയിലെ ഹൗസ് ഘാസിയിലുള്ള കിന്റര്‍ ഗാര്‍ഡന്‍ സ്‌കൂളിൽ നിന്നാണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവരുന്നത്. കെജി, പ്രൈമറി വിഭാഗത്തിലെ 16 പെൺകുട്ടികളോടായിരുന്നു സ്‌കൂൾ അധികൃതരുടെ ക്രൂരത. സ്കൂളിന്റെ ബേസ്മെന്റിലാണ് പൊള്ളുന്ന ചൂടില്‍ കുട്ടികളെ അധികൃതര്‍ പൂട്ടിയിട്ടത്. സ്‌കൂള്‍ സമയമായ 7.30 മുതല്‍ 12.30വരെയായിരുന്നു സ്‌കൂൾ ബേസ്മെന്റിൽ കുട്ടികളെ പൂട്ടിയിട്ടതെന്നു കുട്ടികളുടെ മാതാപിതാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കുട്ടികള്‍ വിശന്നും ദാഹിച്ചും കരഞ്ഞപേക്ഷിച്ചെങ്കിലും അധ്യാപകര്‍ തിരിഞ്ഞു നോക്കിയില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.വിശദാംശങ്ങൾ കാണാം വിഡിയോയിൽ