മലയാളി യുവാവ് പ്രണയം നടിച്ച് ഡെന്മാർക്ക് ലേഡി ഡോക്ടറെ ഗർഭിണിയാക്കി,1.5 കോടി രൂപയും തട്ടിയെടുത്തു

വിജയ തർശനി എന്ന തമിഴ് ലേഡി ഡോക്ടറുടെ ചോദ്യങ്ങൾ ഏതൊരു മനുഷ്യന്റെയും ഉള്ള് പൊള്ളിക്കും.കൊച്ചിയിലെ പള്ളുരുത്തി സ്വദേശിയായ യുവാവ് ഡോക്ടറെ ​ഗർഭിണിയാക്കുകയും തുടർന്ന് 1.5 കോടി രൂപ തട്ടി എടുക്കുകയും ചെയ്തതായി പരാതി.നിങ്ങളെ നാട്ടിൽ പെണ്ണില്ലേ.എന്നിട്ട് എന്നെ എന്തിനു ഇങ്ങിനെ ചതിച്ചു..ഇത് എന്റെ ഉദരത്തിൽ പിറന്ന തസ്ലിം മുബാറഖിന്റെ കുഞ്ഞാണെന്നാണ് ഡോക്ടർ പറയുന്നത്

ഡന്മാർക്ക് പൗരത്വം ഉള്ള ശ്രീലങ്കൻ വംശജയായ വിജയ തർശനി എന്ന ഹിന്ദു യുവതിയെ കൊച്ചി പള്ളുരുത്തി സ്വദേശിയായ തസ്ലിം മുബാറഖ് എന്ന യുവാവ് ചൈന്നൈയിൽ വരുത്തി ഹൈന്ദവ ആചാര രീതി അനുസരിച്ച് ക്ഷേത്രത്തിൽ വിവാഹം ചെയ്യുകയായിരുന്നു.ഫേസ്ബുക്കിലൂടെയുള്ള പരിചയം വളർന്നായിരുന്നു ഇരുവരും ഒന്നിച്ച് താമസിക്കാൻ തീരുമാനിച്ചത് എന്ന് വിജയ തർശനി കർമ്മ ന്യൂസിനോട് പറഞ്ഞു.തുടർന്ന് ഇന്ത്യയിൽ വിവാഹം രജിസ്റ്റർ ഒന്നും ചെയ്യേണ്ട എന്നും സർട്ടിഫികറ്റ് പോസ്റ്റലായി വീട്ടിലേക്ക് വരും എന്നും തസ്ലിം മുബാറഖ് ഡന്മാർക്ക് യുവതിയെ പറഞ്ഞ് പറ്റിക്കുകയായിരുന്നു.തസ്ലിം മുബാറഖിനെ പിന്നീട് ഡെന്മാർക്കിലെ ഡോക്ടറായ യുവതി 5തവണ ദുബൈയിൽ കൊണ്ടുപോയി അവിടെ താമസിച്ചു.

ഈ സമയത്ത് വിവാഹിതർ എന്ന് ധരിപ്പിച്ച് തസ്ലിം മുബാറഖ് യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു.പിന്നീട് തസ്ലിം മുബാറഖുമായി യുവതി തായ്‌ലന്റ് ടൂറും നടത്തി.തസ്ലിം മുബാറഖിനു കൊച്ചിയിൽ ബിസിനസ് തുടങ്ങാൽ പണം നല്കി.1.5 കോടി ഇന്ത്യൻ രൂപയാണ്‌ പ്രണയം നടിച്ച് തന്നിൽ നിന്നും തട്ടിയെടുത്തത് എന്നാണ്‌ ഡോക്ടറുടെ പരാതി.ഡെന്മാർക്കിൽ മാസം 4ലക്ഷം ഇന്ത്യൻ രൂപ ശംബളം ഇവർക്കൂണ്ട്. ഇതു കൂടാതെ സൂപ്പർ മാർകറ്റ് ഷോപ്പുകളും ഇവർക്ക് ഡെന്മാർക്കിൽ ഉണ്ട്.തനിക്ക് മലയാളിയായ തസ്ലിം മുബാറഖിൽ ഇപ്പോൾ 6 മാസം പ്രായമായ ഒരു കുഞ്ഞ് ഉണ്ടെന്നും ഇയാൾ ഇപ്പോൾ കേരളത്തിൽ മറ്റൊരു വിവാഹം കഴിച്ചു എന്നും ലേഡി ഡോക്ടർ വിജയ തർശനി പറയുന്നു