ആദ്യം പരസ്യം വന്ന ഈ കമ്മി പത്രം ബഹിഷ്‌കരിക്കെടീ, ചാക്കോച്ചന്റെ വിവാദപരസ്യം ദേശാഭിമാനിയില്‍ വന്നതറിയാതെ സൈബര്‍ സഖാക്കള്‍; രശ്മിതയ്ക്കും വിമര്‍ശനം

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘ന്നാ താന്‍ കേസ് കൊട്’ nna than case kodu ഇന്ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഇറങ്ങുന്ന ദിവസം തന്നെ വലിയ ഒരു വിവാദവും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. സിനിമയ്ക്ക് എതിരെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ സൈബര്‍ ആക്രമണം നടത്തുന്ന സഖാക്കളുടെ ദേശാഭിമാനി deshabhimani പത്രത്തിന്റെ മുന്‍പേജില്‍ തന്നെയാണ് വിവാദമായ പരസ്യവും ഇന്ന്് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.”തിയേറ്ററിലേക്കുള്ള വഴിയില്‍ കുഴിയുണ്ട് എന്നാലും വന്നേക്കണേ..” എന്നായിരുന്നു പത്ര പരസ്യങ്ങളില്‍ കൊടുത്തിരുന്ന വാചകം. ഇത് സംസ്ഥാന സര്‍ക്കാരിനെയും പൊതുമരാമത്ത് മന്ത്രിയായ റിയാസിനെയും കളിയാക്കാന്‍ വേണ്ടി ചെയ്തതാണെന്ന് ആരോപിച്ചാണ് സൈബര്‍ സഖാക്കള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ ഇതൊന്നുമല്ല കോമഡി. ഇടത് സഹയാത്രികയും ഇടതുപക്ഷത്തിന്റെ ഒപ്പം നില്‍ക്കുന്ന അഭിഭാഷകയുമായ രശ്മിത രാമചന്ദ്രന്റെ Rashmitha rtamachandran പ്രസ്താവനയും വൈറലായിരിക്കുകയാണ്. ഇന്നു തന്നെ കാണാന്‍ തീരുമാനിച്ച സിനിമയായിരുന്നുവെന്നും തന്റെ ആ തീരുമാനം മാറ്റിയെന്നും ഈ പരസ്യം പിന്‍വലിച്ച് അണിയറ പ്രവര്‍ത്തകര്‍ പരസ്യമായി മാപ്പ് പറഞ്ഞതിന് ശേഷം സിനിമ കാണുകയുള്ളുവെന്നും രശ്്മിതാ ഫേസ്ബുക്കില്‍ കുറച്ചു.
എന്നാല്‍ നീ ആദ്യം ഈ കമ്മി പത്രം ബഹിഷ്‌കരിക്കെടീ എന്ന കമന്റുകളും നിറയുകയാണ്. ഇന്ന് ഈ പരസ്യം വന്ന വിവരം യാദൃശ്ചികമായാണെങ്കിലും കമ്മികള്‍ക്ക് കുരു പൊട്ടിയെന്നും ഇതൊന്നുമറിയാതെയാണ് രശ്മിതയെപ്പോലുള്ളവര് സിനിമയം ബഹിഷ്‌കരിക്കുന്നതെന്നുമാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

സിനിമയുടെ തിയേറ്റര്‍ ലിസ്റ്റ് അടങ്ങിയ പോസ്റ്ററുകള്‍ ഇന്നലെ സോഷ്യല്‍ മീഡിയയിലും ഇന്ന് രാവിലെ ഒട്ടുമിക്ക പത്രമാധ്യമങ്ങളിലും വന്നിട്ടുണ്ടായിരുന്നു. ആ പോസ്റ്ററിലെ വാചകങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണം.
ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവരാണല്ലോ എന്നൊക്കെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്. ഇതാണോ സഖാക്കളുടെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് ഷാഫി പറമ്പിലും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ചോദിക്കുന്നു.സിനിമയിലെ ഗാനരംഗമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു.