എല്ലാ ദുരന്തങ്ങളും ഒഴിവാക്കാവുന്നതാണ്.. ദുരന്തം നമ്മുടെ വാതിലില്‍ വന്നു മുട്ടുന്നവരെ നമ്മള്‍ നിര്‍വികാരരാണ്, ദേവന്‍ പറയുന്നു

മലയാളികളെ സംബന്ധിച്ചിടത്തോളം ഇന്നലെ അത്ര നല്ല ദിവസം ആയിരുന്നില്ല. രാജമലയിലെ ദുരന്ത വാര്‍ത്ത കേട്ട് ഉണര്‍ന്ന മലയാളിക്ക് കരിപ്പൂരുണ്ടായ വിമാനാപകട വാര്‍ത്ത ഉറക്കം കെടുത്തി. എന്നാല്‍ ഈ അപകടങ്ങള്‍ എല്ലാം തന്നെ മനുഷ്യന്‍ ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ ഒവിവാക്കാവുന്നതാണെന്ന് പറയുകയാണ് നടന്‍ ദേവന്‍. എല്ലാ ദുരന്തങ്ങളും ഒഴിവാക്കാവുന്നതാണ്.. ദുരന്തം നമ്മുടെ വാതിലില്‍ വന്നു മുട്ടുന്നവരെ നമ്മള്‍ നിര്‍വികാരരാണ്.. നമുക്കു തെറ്റ് പറ്റുന്നു.- ദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ദേവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം;

കരിപ്പൂരും രാജമലയും…. ദുരന്തത്തിനകത്തെ ദുരന്തം… നമ്മള്‍ മലയാളികള്‍ക്ക് ഇതൊരു ജ്ജാട്ടലല്ല. ഇതൊക്കെ നമ്മള്‍ മലയാളികള്‍ എന്നും പ്രതീക്ഷിക്കുന്നുണ്ട്.. ഷോക്ക് ഇപ്പൊ മലയാളിക്ക് ശീലമായിരിക്കുന്നു.. ഒരു കാര്യം സത്യമാണ്.. എത്ര ഷോക്ക് അടിച്ചാലും നമ്മള്‍ പഠിക്കുന്നില്ല.. ഒഴിവാക്കാവുന്ന ദുരിതങ്ങളാണ് ഇതൊക്കെ എന്ന് നമുക്കറിയാം.. ഒരു ദുരിതം വന്നാല്‍ നമ്മള്‍ പരസ്പരം കുറ്റം പറയും, ചിലര്‍ സര്‍ക്കാരിനെ കുറ്റം പറയും, ചിലര്‍ ദൈവത്തിനെ കുറ്റം പറയും.. അതാണ് നമ്മുടെ സ്വഭാവം. പക്ഷെ ഒരാളും സ്വയം കുറ്റം പറഞ്ഞു കണ്ടില്ല ഇതുവരെ, ഒരു കാലത്തും.

 

ടേബിള്‍ ടോപ് എയര്‍പോര്‍ട്ടില്‍ ഇതിനു മുന്‍പും അപകടം നടന്നിട്ടുണ്ട്, മംഗലാപുരത്തും കരിപ്പൂരും.. തിരുത്തിയില്ല.. ഉരുള്‍പൊട്ടല്‍ എല്ലാവര്‍ഷവും ആവര്‍ത്തിക്കുന്ന ദുരന്തമാണ്.. തിരുത്തിയില്ല.. കടല്‍ക്ഷോഭം എല്ലാവര്‍ഷവും ഉണ്ടാവുന്ന ചടങ്ങാണ്.. തിരുത്തിയില്ല.. വെള്ളപൊക്കം ഇല്ല വര്‍ഷവും ഉണ്ടാവുമെന്നറിയാം.. തിരുത്തിയില്ല.. ഇതിന്റെയൊക്കെ ദുരന്തം അനുഭവിച്ചിട്ടുള്ളവരാണ് നമ്മള്‍. എന്നിട്ടും പഠിച്ചില്ല, തിരുത്തിയില്ല.. വൈറസ് ആക്രമണം സംഭവിക്കുന്നു ഇല്ല വര്‍ഷവും.. എന്നിട്ടും പ്രതിവിധി എടുത്തില്ല, പഠിച്ചില്ല.. സര്‍ക്കാരുകളെ കുറ്റം പറഞ്ഞും പരസ്പരം കുറ്റം പറഞ്ഞും നമ്മള്‍ സമയം കളഞ്ഞു.. സത്യത്തില്‍ നമ്മള്‍ മലയാളികളല്ലേ കുറ്റക്കാര്‍?

ഈ പറഞ്ഞ എല്ലാ ദുരന്തങ്ങളും ഒഴിവാക്കാവുന്നതാണ്.. ദുരന്തം നമ്മുടെ വാതിലില്‍ വന്നു മുട്ടുന്നവരെ നമ്മള്‍ നിര്‍വികാരരാണ്.. നമുക്കു തെറ്റ് പറ്റുന്നു. പറ്റാന്‍ പാടില്ലാത്ത തെറ്റ്.. മാപ്പര്‍ഹിക്കാത്ത തെറ്റ്.. സുരക്ഷിതമായ എയര്‍പോര്‍ട്ട് ഉണ്ടാക്കാന്‍ എന്തുകൊണ്ട് നമുക്കു കഴിയുന്നില്ല?.. സുരക്ഷിതമായ കടല്‍ തീരം എന്തുകൊണ്ട് ഉണ്ടാകുന്നില്ല??.. സുരക്ഷിതമായ പ്രകൃതി എന്തുകൊണ്ട് ഉണ്ടാകാന്‍ കഴിയുന്നില്ല? ജീവനുള്ള ജലബോംബുകളായ ഡാമുകള്‍ ഉപേക്ഷിച്ചു, ഡാമിലെ വെള്ളം ജലസേചനത്തിനുമാത്രം ഉപയോഗിച്ചു, വൈദുതിക്കു നിലവിലുള്ള നൂതന വഴികള്‍ ഉപയോഗിക്കുന്നില്ല ?

 

ദുരന്തങ്ങളില്‍ ജീവനും സ്വത്തും നഷ്ടപ്പെടുന്നത് നമ്മള്‍ പൗരന്മാര്‍ക്കാണ്.. ഉറ്റവരുടെ നഷ്ട്ടം സഹിക്കാനാവാതെ ചോദ്യചിഹ്നമായി തുറിച്ചുനോക്കുന്ന ഭാവിയെ നോക്കി വാവിട്ടുകരയുന്ന, കരച്ചില്‍ നിര്‍ത്തി ചോദിക്കേണ്ട ചോദ്യമിതാ… ‘ ഞാന്‍ ആരോട് ചോദിക്കും?? ഉത്തരം പറയേണ്ടവര്‍ അപ്രത്യേക്ഷരാകുന്നു… ”കരഞ്ഞു കരഞ്ഞു കണ്ണീരു വറ്റുമ്പോള്‍ അവര്‍ നിര്‍ത്തി അവരുടെ പണി നോക്കിക്കോളും ‘ എന്ന് കരുതുന്നര്‍ക്കു ദുരിതം കാണുമ്പോള്‍ നിര്‍വികാരിതയാണ്.. കാരണം ‘ഇവര്‍ക്കു ‘ ഒന്നും നഷ്ടപെടാനില്ല.. ഇവര്‍ക്കു ഉറപ്പാണ്, കരഞ്ഞു കരഞ്ഞു കണ്ണീര്‍ വറ്റിക്കഴിഞ്ഞാല്‍, എല്ലാം മറന്നു ‘ഇവരെ ‘ ജയിപ്പിക്കാന്‍ വോട്ടിന്റെ രൂപത്തില്‍ വരുമെന്ന്..അവര്‍ക്കറിയാം പൊതുജനം കഴുതകള്‍ ആണെന്ന്.. എത്ര പഠിച്ചാലും പഠിക്കാത്ത പൊതുജനത്തെ ഇവര്‍ക്കറിയാം… നമ്മളെ മാനസികമായി അടിമകളാക്കി മാറ്റിയ ‘ ഇവര്‍ക്കു ‘ ദുരിതങ്ങളുടെ ഘോഷയാത്രയാണ് നമ്മള്‍ കാണുന്നത്.. അനിശ്ചിതമായ ഭാവി.. ഞാന്‍ ആരോട് ചോദിക്കും???? പ്രിയപ്പെട്ട മലയാളികളെ , ചോദിക്കാന്‍ തുടങ്ങു നിങ്ങളും.. ഈ ചോദ്യം… ‘ഞാന്‍ ആരോട് ചോദിക്കും? ‘…. കേരളം ജയിക്കട്ടെ ജയ് ഹിന്ദ്… നിങ്ങളുടെ സ്വന്തം ,ദേവന്‍ ശ്രീനിവാസന്‍….

https://www.facebook.com/devantheofficial/posts/1635016926669589