ദേവനന്ദ മരിച്ച അതേ സ്ഥലത്ത് മുമ്പ് 5പേർ മരിച്ചിരുന്നു, രഹസ്യങ്ങൾ പുറത്തേക്ക്

7 വയസുകാരി ദേവ നന്ദ മരിച്ച അതേ സ്ഥലത്ത് മുമ്പ് മരിച്ചത് 5 പേർ. ആറ്റിലെ മരണം ആരാണ്‌ ഇത്തരത്തിൽ ഒരുക്കി മനുഷ്യ ജീവനെ വേട്ടയാടുന്നത്. വെള്ളത്തിലെ കൊല ചുഴികളോ, അതോ മറ്റ് കാരണങ്ങളോ. ദേനനന്ദ മരിച്ച പുഴയിലെ അതേ സ്ഥാനത്ത് ഇത്രയും അധികം മരണങ്ങൾ ഉണ്ടായി എന്ന് അവിശ്വസനീയമായിരിക്കും. എന്നാൽ മാർച്ച് 3നു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്‌ ഇത് നിയമ സഭയിൽ വ്യക്തമാക്കിയത്.

വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയും കുടവട്ടൂർ നന്ദനത്തിൽ സി. പ്രദീപ്- ധന്യ ദമ്പതികളുടെ മകളുമായ ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ പള്ളിമൺ ഭാഗത്തുനിന്നാണു കണ്ടെത്തിയത്.വീടിനു 400 മീറ്ററോളം ദൂരെ മൃതദേഹം കണ്ട പുഴയുടെ ഭാഗം വരെ എങ്ങിനെ ഈ 7 വയസുകാരി ഒറ്റക്ക് പോയി എന്നതിനു ഉത്തരമില്ല. മുങ്ങി മരണം എന്ന് പോസ്റ്റ്മോർട്ടം റിപോർട്ട് വന്നിരുന്നു. എന്നാൽ കുട്ടിയെ തട്ടികൊണ്ട് പോയി പുഴയിൽ ഇട്ടാലും അത് മുങ്ങിമരണം തന്നെ ആകും എന്ന് മാതാപിതാക്കൾ പറയുന്നു. ഒറ്റക്ക് വീടിനു പുറത്ത് പോകാത്ത കുട്ടിയായിരുന്നു ദേവനന്ദന.

ഇത്തിക്കരയാറ്റിൽ പള്ളിമൺ ഭാഗത്തു ഇപ്പോൾ ദുരൂഹമായി മരിച്ചത് 6 പേർ ആയതോടെ നാട്ടുകാരിലും ഭയം വർദ്ധിച്ചു. ബാഹ്യ ശക്തികൾ ഉണ്ടോ എന്നും, ഇത്രയും പേർ ഈ പുഴയുടെ ഈ ഭാഗത്ത് മരിക്കാനായി എങ്ങിനെ എത്തുന്നു എന്നും സംശയം ഉയരുന്നു. മരണത്തിലേക്ക് പോകാനായി 6 പേരും എങ്ങിനെ ഇവിടെ എത്തി എന്നും നാട്ടുകാർ ചോദിക്കുന്നു. ഈ കടവ് ഇപ്പോൾ ഭയാനകമായ കാഴ്ച്ചയായി. നാട്ടുകാരിലും പേടി വളർത്തുന്നു. ഭൂതം, പ്രേതം, അദൃശ്യ ശക്തികൾ എന്നിവയെല്ലാം ഇപ്പോൾ ഇത്തിക്കരയാറ്റിൽ പള്ളിമൺ ഗ്രാമത്തിൽ വലിയ ചർച്ചകളാണ്‌. രാത്രിയിൽ പുറത്തിറങ്ങാൻ പോലും ആളുകൾ മടിക്കുന്നു. കുട്ടികൾക്ക് അതിലേറെ ഭയം . കുട്ടികളേ ഈ ആറ്റിന്റെ പരിസരത്തേക്ക് പോലും നാട്ടുകാർ വിടുന്നില്ല.

ഈ സ്ഥലത്ത് പത്തുവര്‍ഷത്തിനുള്ളില്‍ അഞ്ചുപേര്‍ മരണപ്പെട്ടിട്ടുണ്ട് എന്നും അപകടം പിടിച്ച സ്ഥലമാണ്‌ എന്നുമായിരുന്നു പിണറായി വിജയൻ പറഞ്ഞത്. മുഖ്യമന്ത്രി തന്നെ ഇത് പങ്കുവയ്ക്കുമ്പോൾ നാട്ടുകാരിലും ആശങ്ക കൂടി. ഒറ്റപ്പെട്ട നിലയില്‍ കുഞ്ഞുങ്ങളെ കണ്ടാല്‍ ശ്രദ്ധിക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു. ഇനി ഇങ്ങനെയൊരു ദുരന്തം കേരളത്തിലുണ്ടാവാതിരിക്കാനുള്ള എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം അറിയിച്ചു

എന്നാൽ, വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്നു ആരും വിശ്വസിക്കുന്നില്ല. ദേവനന്ദയുടെ വീടിന്റെ പിൻവാതിലിലൂടെ പുറത്തേക്കിറങ്ങിയ പൊലീസ് നായ മണം പിടിച്ചു തൊട്ടടുത്ത വീടിന്റെ അതിർത്തിത്തിട്ട ചാടിക്കടന്നു അടച്ചിട്ടിരിക്കുന്ന മറ്റൊരു വീടു വഴി മൃതദേഹം കാണപ്പെട്ട സ്ഥലം വരെ പോയിരുന്നു. കുട്ടിയെ ആരെങ്കിലും കൂട്ടിക്കൊണ്ടുപോയതാകാമെന്ന സംശയമാണു ബന്ധുക്കളമറ്റെന്തോ ആവശ്യത്തിനു ുടേത്. തട്ടികൊണ്ട് പോയി കാര്യം നടക്കാതെ വന്നപ്പോൾ കുട്ടിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയതാകാനും സാധ്യതയുണ്ട്.

ഷാൾ എങ്ങിനെ ദേവനന്ദനയുടെ സമീപത്ത് എത്തി

കാണാതായ ദിവസം ദേവനന്ദ വീടിനുള്ളിൽ നിന്നപ്പോൾ അമ്മയുടെ ഷാൾ ധരിച്ചിരുന്നു. അമ്മ തുണി കഴുകുന്നിടത്തേക്കു വരുമ്പോൾ ഷാൾ ഇല്ലായിരുന്നു. മൃതദേഹത്തിനൊപ്പം പക്ഷേ ഷാൾ ഉണ്ടായിരുന്നു.ഈ ചോദ്യത്തിനു ഉത്തരം കൊടുക്കാൻ പോലീസിനാവുന്നില്ല. മാത്രമല്ല മറ്റ് നിരവധി ചോദ്യങ്ങളും ഉത്തരം കിട്റ്റാതെ ബാക്കിയാണ്‌. മുങ്ങി മരണം എന്ന ഒറ്റ കണ്ടെത്തലിൽ അന്വേഷണം അവസാനിപ്പിക്കാൻ ആകില്ല. ഈ ചോദ്യങ്ങൾക്ക് ഉത്തരം വേണം. അമ്മയ്ക്കും മുത്തച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമല്ലാതെ വീടിനു പുറത്തേക്കു പോകാത്ത ദേവനന്ദ എങ്ങനെ 400 മീറ്റർ ദൂരെ വരെ ഒറ്റയ്ക്കു പോയി ?

വീടിനു പുറത്തിറങ്ങുമ്പോൾ ചെരിപ്പ് ധരിക്കുന്ന ദേവനന്ദ ചെരിപ്പ് ധരിക്കാതെയാണു പുറത്തുപോയിരിക്കുന്നത്. ചെരിപ്പ് വീട്ടിലെ സ്വീകരണമുറിയിൽ കിടപ്പുണ്ട്. ചെരിപ്പിടാതെ 400 മീറ്ററോളം ദൂരെ കുട്ടി നടന്നുപോകേണ്ട സാഹചര്യമില്ല. അനുജനെ നോക്കാത്തതിന് അമ്മ ശകാരിച്ചാൽപ്പോലും ഇത്ര ദൂരം പിണങ്ങിപ്പോകേണ്ട മാനസികാവസ്ഥ 7 വയസ്സുകാരിക്ക് ഉണ്ടാകുമോ.ദേവനന്ദയുടെ വീടിനു തൊട്ടു താഴത്തെ വീട് പൂട്ടിക്കിടന്നിട്ട് ആഴ്ചകളായി. മണം പിടിച്ചെത്തിയ പൊലീസ് നായ ഇൗ വീടിന് പിറകിലൂടെ ഒ‍ാടി ഗേറ്റിനു മുന്നിലെത്തി. പിന്നീട് നടപ്പാലവും കടന്ന് അര കിലോമീറ്റർ അകലെയുള്ള ഒരു വീടിന്റെ പടിക്കൽ വരെ ചെന്നുനിന്നു.

∙മൃതദേഹം കണ്ട സ്ഥലത്ത് കുട്ടിയെ കാണാതായ ദിവസം രാത്രി വരെ തിരച്ചിൽസംഘങ്ങൾ പരിശോധന നടത്തിയിരുന്നു. എന്നിട്ടും മൃതദേഹം കാണാനായില്ല. കുട്ടിയെ ആരെങ്കിലും ബലപ്രയോഗത്തിലൂടെ കടത്തിക്കൊണ്ടുപോയതാണെങ്കിൽ ദേഹത്തെ പാടുകളായോ ക്ഷതങ്ങളായോ അതു പോസ്റ്റുമോർട്ടത്തിൽ വ്യക്തമായേനെ. ദേവനന്ദയുടെ മൃതദേഹത്തിൽ അത്തരം പാടുകളൊന്നുമില്ല. ശ്വാസം മുട്ടിച്ചതിന്റെ സൂചനകളുമില്ല. സംഭവസമയത്തു കുട്ടി സ്വർണാഭരണങ്ങൾ ധരിച്ചിരുന്നില്ല. കടത്തിക്കൊണ്ടുപോയെങ്കിൽ പിന്നെന്തിന്. തുണി കഴുകുന്ന സമയത്ത് വീടിന്റെ മുൻവശത്തെ വാതിലിലൂടെ ഇറങ്ങിയാണു ദേവനന്ദ അമ്മ തുണി കഴുകുന്നിടത്തേക്കു രണ്ടു തവണയും വന്നത്. ഈ വാതിൽ ആരെങ്കിലും തുറന്നിരുന്നോ ?

എന്തായാലും ദേവനന്ദനയുടെ മരണത്തിനു കാരണം സമൂഹത്തിനു വിശ്വാസ്യമായ വിധം വിശദീകരിക്കാൻ പോലീസിനു കഴിയണം. പോസ്റ്റ് മോർട്ടം റിപോർട്ടിൽ അന്വേഷണം ഒതുക്കിയാൽ കേരലത്തിൽ ഒരു കുട്ടി പോലും സുരക്ഷിതരാകില്ല. അപകടം ഏത് കുട്ടിയുടെ സമീപത്തും ഉണ്ട്. അന്യ സംസ്ഥാനക്കാരായ ആളുകൾ കേരലത്തിൽ 16 ലക്ഷത്തോളം ആണ്‌. ഊരും, പേരും, നാടും ഒന്നും ഇല്ലാത്ത ഇവർ വരുത്തുന്ന കുറ്റകൃത്യങ്ങൾ മറുവശത്ത് നില്ക്കുന്നു. ദുരൂഹമായ പല കുറ്റകൃത്യങ്ങളുടെയും വേരുകൾ അന്യ സംസ്ഥാന ക്കാരുടെ അടുത്തേക്കാണ്‌ നിളുന്നത്. അവർ കുറ്റം ചെയ്ത് സംസ്ഥാനം മാത്രമല്ല ഇന്ത്യ തന്നെ വിട്ട് ബംഗ്ളാദേശിലും, അഫ്ഗാനിസ്ഥാനിലും ഒക്കെ കടക്കുന്നു. അവർ പോയി കഴിഞ്ഞാൽ അവർ ആരെന്നോ, ഏതെന്നോ, നാട് എവിടെ എന്നോ ഒന്നും ആർക്കും അറിയില്ല. പോലീസിനു പോലും ഒന്നും വ്യക്തമാവില്ല. അതിനാൽ തന്നെ പെൺകുട്ടികളും , സ്ത്രീകളും, കുട്ടികളും അതീവ ജാഗ്രത. മാതാപിതാക്കൾ ശ്രദ്ധിക്കുക, വൃദ്ധർ ഉള്ള വീടുകൾ പ്രത്യേക ശ്രദ്ധ വേണം. പ്രവാസം കഴിഞ്ഞ് മടങ്ങി എത്തുന്ന ആളുകൾക്കും ഭീഷണി ഉണ്ട്. കേരളം പഴയ നാടല്ല.ഉപാട് മാറി കഴിഞ്ഞു എന്ന് എല്ലാവരും ഓർക്കുക