തനിക്ക് ജാതി വിവേചനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

കോട്ടയം. ഒരു ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ജാതിയുടെ പേരില്‍ തന്നെ മാറ്റി നിര്‍ത്തിയെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. അതേസമയം അതേവേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഒരു മന്ത്രി നേരിട്ട അനുഭവമാണ് പറയുന്നതെന്നും പൂജാരിമാര്‍ പരസ്പരം വിളക്കുകള്‍ കൈമാറി കത്തിച്ചു. എന്നാല്‍ മന്ത്രിയുടെ ഊഴം എത്തിയപ്പോള്‍ വിളക്ക് നിലത്ത് വെച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ ആ വേദിയില്‍ വെച്ച തന്നെ പ്രതികരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി അവിടെ ചെന്നപ്പോള്‍ പ്രധാന പൂജാരി അവിടെ വിളക്ക് വെച്ചിട്ടുണ്ടായിരുന്നു. വിളക്ക് കത്തിക്കാന്‍ തനിക്ക് കൊണ്ടുവന്ന് തരുകയാണെന്നാണ് കരുതിയത്. എന്നാല്‍ വിളക്ക എന്റെ കൈല്‍ തരാതെ അദ്ദേഹം തന്നെ കത്തിച്ചു.

പിന്നീട് സഹപൂജാരിയും കത്തിച്ചു പിന്നീട് വിളക്ക് എന്റെ കൈയില്‍ തരാതെ നിലത്ത് വെച്ചുവെന്നും മന്ത്രി പറയുന്നു. പോയി പണി നോക്കാന്‍ പറഞ്ഞു. താന്‍ കൊടുക്കുന്ന പൈസയ്ക്ക് അയിത്തമില്ല. എനിക്ക് അയിത്തമാണ് നിങ്ങള്‍ കല്‍പ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതേസമയം സംഭവം എവിടെ വെച്ചാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞില്ല.