നിശ്ചയത്തിന് പിന്നാലെ വിവാഹം കഴിക്കണോ എന്ന് ചോദിച്ചു, ഇനിയും പ്രണയത്തിലായില്ല, മനസ് തുറന്ന് ദേവികയും വിജയ് മാധവും

മലയാളികളുടെ പ്രിയ മിനിസ്‌ക്രീന്‍ ദാരമാണ് ദേവിക നമ്പ്യാര്‍. മാസങ്ങള്‍ക്ക് മുമ്പാണ് ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവും ദേവികയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഇരുവരും അകന്ന ബന്ധുക്കള്‍ കൂടിയാണ്. തങ്ങള്‍ ഇതുവരെ പ്രണയത്തിന്റെ ആഴങ്ങളില്‍ എത്തിയിട്ടില്ലെന്ന് പറയുകയാണ് ഇരുവരുമിപ്പോള്‍. വിവാഹനിശ്ചയം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം വിളിച്ചിട്ട് ഈ വിവാഹം വേണമോ എന്ന് ചോദിച്ച ആളാണ് വിജയ് എന്ന് ദേവിക പറയുന്നു. നടി സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കകവെയാണ് ഇരുവരും മനസ് തുറന്ന.്

”വിജയ് മാധവ് എന്ന പേര് പോലെ ജീവിതത്തിലും റൊമാന്റിക് ആണോ എന്നാണ് സ്വാസിക ചോദിച്ചത്. ഇതുവരെ അങ്ങനെയായിട്ടില്ല. മാഷ് എന്നെ വിളിക്കുമ്പോള്‍ വീട്ടില്‍ എല്ലാവരും പൊക്കോ, മുറിയില്‍ പോയിരുന്ന് സംസാരിച്ചോ എന്നൊക്കെ പറയും. വേണ്ടച്ഛാ എന്ന് പറഞ്ഞ് എല്ലവരുടെയും മുന്നില്‍ ഇരുന്നാണ് സംസാരിക്കുക. വീഡിയോ കോളിലാണെങ്കിലും അങ്ങനെയാണെന്ന് ദേവിക പറയുന്നു. പ്രതിശ്രുത വരനെ മാഷ് എന്ന് വിളിക്കുന്നതിനെ കുറിച്ചും താരങ്ങള്‍ സംസാരിച്ചിരുന്നു. പത്ത് വര്‍ഷം മുന്‍പ് ഞങ്ങള്‍ പരിചയപ്പെട്ടപ്പോള്‍ മുതല്‍ പുള്ളിക്കാരി അങ്ങനെ വിളിച്ച് തുടങ്ങിയതാണ്.

പരിണയം ചെയ്യുന്നതിനിടയില്‍ എന്നോട് പാടുന്നോ ദേവികയെന്ന് ചോദിച്ചിരുന്നു. അന്ന് ആഗ്രഹം കൊണ്ട് പാട്ട് പഠിക്കാനായി പോയത് വിജയിയുടെ അടുത്തേക്കാണ്. പുള്ളിയാണെങ്കില്‍ വലിയ ദേഷ്യവും അഹങ്കരാവുമായി ഇരിക്കുന്നു. എങ്ങനെയാണ് മുഖത്ത് നോക്കി വിജയ് ഏട്ടാ എന്ന് വിളിക്കുന്നത്. മോശമല്ലേ എന്ന് കരുതി. അന്ന് പാട്ട് പഠിപ്പിച്ച് തരുന്നതല്ലേ, മാഷേന്ന് വിളിക്കാമെന്ന് കരുതി. അങ്ങനെ വിളിച്ച് ശീലിച്ചതാണ്. വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ ഇനി ഏട്ടായെന്ന് വിളിക്കണമെന്നൊക്കെ എല്ലാവരും എന്നോട് പറഞ്ഞിരുന്നു. അങ്ങനെ വിളിക്കണമോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നാണ് വിജയ് പറഞ്ഞത്.- ദേവിക വ്യക്തമാക്കുന്നു.

മാഷേ എന്നുള്ള വിളി ഒരു വെറൈറ്റിയ്ാണ്. റിയാലിറ്റി ഷോയ്ക്ക് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പെട്ടെന്ന് പ്രശസ്തനായതിന്റെ ഞെട്ടലായിരുന്നു. അന്ന് ആരാധികമാരൊക്കെ ഉണ്ടായിരുന്നു. ആര് പാടിയാലും പാട്ടുകാര്‍ക്ക് ഒരു പ്രത്യേക സ്നേഹം ലഭിക്കുമെന്നും വിജയ് പറയുന്നു. അങ്ങനെ എങ്കില്‍ ദേവികയ്ക്ക് മുന്നെ എത്ര പ്രണയം ഉണ്ടായിരുന്നെന്ന് സ്വാസിക ചോദിച്ചു. ‘എന്റെ സ്വഭാവം വെച്ച് പ്രണയം വര്‍ക്കൗട്ടാവില്ല. ആദ്യമായി പ്രണയിച്ചത് ദേവികയെ ആണോ എന്ന ചോദ്യത്തിന് ‘ദേവിക നമ്ബ്യാരുമായി പ്രണയം വര്‍ക്കൗട്ടായിട്ടില്ല. ഇനി വേണം പ്രണയിക്കാനെന്നും വിജയ് പറയുന്നു.

യാദൃശ്ചികമായി ഞങ്ങള്‍ ഇങ്ങനെ എത്തിയതാണ്. കമ്യൂണിക്കേറ്റ് ചെയ്തപ്പോള്‍ കൊള്ളാമെന്ന് തോന്നി. ഞാന്‍ പെട്ടെന്ന് കല്യാണം കഴിക്കുമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു. എനിത്ത് ഇപ്പോഴും സെറ്റായി വരുന്നേയുള്ളൂ. എന്‍ഗേജ്‌മെന്റിന് ഒന്നോ രണ്ടോ മാസം മുന്‍പായാണ് വിവാഹത്തെക്കുറിച്ച് തീരുമാനിച്ചത്. ദേവിക തന്നെയാണ് വിവാഹത്തെ കുറിച്ച് പറഞ്ഞത്. എന്തെങ്കിലുമാവട്ടെ മാഷേ, നമുക്ക് കല്യാണം കഴിക്കാം എന്നായിരുന്നു പുള്ളിക്കാരി പറഞ്ഞത്. ഞാന്‍ ഇങ്ങനെയൊക്കെയാണ്, ഓക്കെയാണെങ്കില്‍ നോക്കാം. പിന്നെ വന്നതിന് ശേഷം മറ്റ് വര്‍ത്തമാനങ്ങളൊന്നും പറയരുതെന്ന് ദേവിക പറഞ്ഞതായി വിജയ് സൂചിപ്പിച്ചു. പിന്നാലെ നിങ്ങള്‍ക്ക് പറ്റുമോ ഇല്ലയോ എന്നാലോചിക്ക് എന്നായിരുന്നു മാഷ് തന്നോട് പറഞ്ഞതെന്ന് ദേവിക പറയുന്നു.

എന്‍ഗേജ്‌മെന്റ് കഴിഞ്ഞതിന് ശേഷം പിറ്റേ ദിവസം വിളിച്ചിട്ട് മാഷ് ഇത് കലങ്ങുന്നില്ല എന്നാണ് പറഞ്ഞത്. എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഡിസൈഡ് ചെയ്യാം, ഇതിപ്പോ എന്‍ഗേജ്‌മെന്റല്ലേ കഴിഞ്ഞിട്ടുള്ളൂ.. എന്നും വിജയ് പറഞ്ഞു. മാഷേ എന്‍ഗേജ്‌മെന്റ് കഴിഞ്ഞ് ഫോട്ടോയൊക്കെ എല്ലാവരും കണ്ടതല്ലേയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അത് കുഴപ്പമില്ല, കല്യാണം കഴിഞ്ഞ് ബുദ്ധിമുട്ടുന്നതിനേക്കാള്‍ നല്ലതല്ലേ എന്നായിരുന്നു വിജയിയുടെ മറുപടിയെന്ന് ദേവിക പറയുന്നു. തീരുമാനമെടുക്കും മുന്‍പ് ചിന്തിക്കുക. ചിന്തിച്ചതിന് ശേഷം പിന്നെ വിഷമിക്കാന്‍ നില്‍ക്കരുത്. ഹാപ്പിനെസും സാമാധാനവുമാണ് നമുക്ക് വേണ്ടത്. അതില്ലാതെ എന്തുണ്ടായിട്ടും കാര്യമില്ല. കിടന്നാല്‍ അപ്പോള്‍ ഉറങ്ങാന്‍ പറ്റണം. എന്നുമാണ് താന്‍ ദേവികയോട് പറഞ്ഞിട്ടുള്ളതെന്ന് വിജയ് പറയുന്നു.