ഏറ്റവും സങ്കടം മീനൂട്ടിയുടെ അവസ്ഥയായിരുന്നു, എയര്‍ക്രാഷിലൂടെ താന്‍ അപടപ്പെടുമെന്ന് പ്രവചനമുണ്ടായിരുന്നു, ദിലീപ് പറയുന്നു

ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വലിയ ചര്‍ച്ച വിഷയമായിരിക്കുന്നത് ദിലീപും കാവ്യ മാധവനുമാണ്. നേരത്തെയും ഇരുവരും വാര്‍ത്തകളില്‍ സജീവമായിരുന്നു. വനിത മാഗസിന് നല്‍കിയ അഭിമുഖവും കവര്‍ പേജ് ഫോട്ടോഷൂട്ടും പുറത്ത് വന്നതോടെ വലിയ വിവാദമാണ് ഉയരുന്നത്. മക്കളായ മീനാക്ഷിയും മബഹാലക്ഷ്മിയും ഇവര്‍ക്കൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ എയര്‍ ക്രാഷില്‍ ദിലീപിന് അപകടം സംഭവിക്കുമെന്ന പ്രവചനം ഉണ്ടായിരുന്നു എന്ന് താരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. പ്രവചനത്തിന് ശേഷം സമാനമായൊരു കാര്യം നടക്കുകയും ചെയ്തിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചത് പോലെയുള്ള അവസ്ഥ തനിക്കുണ്ടായെന്നും ദിലീപ് വെളിപ്പെടുത്തുന്നു.

പ്രശ്നങ്ങളൊക്കെ വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടകരമായ അവസ്ഥ മീനൂട്ടിയുടെ ആയിരുന്നു. അന്നവള്‍ പ്ലസ് ടുവിന് പഠിക്കുകയാണ്. സ്‌കൂളില്‍ പോകുന്ന കൗമാരക്കാരിയുടെ അവസ്ഥ ഒന്നോര്‍ത്ത് നോക്കൂ. മോള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ നിന്നും ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റുള്ളവരുടെ നോട്ടങ്ങള്‍ പോലും അവരെ വേദനിപ്പിക്കും. ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന രീതിയിലാണ് സ്‌കൂളില്‍ ഉള്ളവരെല്ലാം പെരുമാറിയത്. എല്ലാവരുടെയും പിന്തുണയിലാണ് മീനൂട്ടി നല്ല മാര്‍ക്കോടെ വിജയിച്ചതെന്നാണ് ദിലീപ് പറയുന്നത്.

ഇതൊക്കെ ഒരു സമയദോഷമാണെന്നാണ് താരങ്ങള്‍ പറയുന്നത്. സഹായിച്ചിട്ടുള്ളവര്‍ പോലും എനിക്കെതിരെ തിരിയുന്ന കാലമാണ്. നാളുകള്‍ക്ക് മുന്‍പ് ലാല്‍ ജോസിന്റെ വീടിനടുത്തുള്ള ഒരാള്‍ ദിലീപിനോട് സൂക്ഷിക്കാന്‍ പറയണമെന്ന് പറഞ്ഞത്രേ. 48-ാം പിറന്നാളിന് മുന്‍പ് അദ്ദേഹത്തിന് വലിയൊരു ആപത്ത് വരുന്നുണ്ടെന്നും മരണസന്ധിയാണ്, എയര്‍ ക്രാഷാണ് മനസില്‍ കാണുന്നത് എന്നൊക്കെ പറഞ്ഞു. അദ്ദേഹത്തെ പോയി ഞാന്‍ കണ്ടിരുന്നു. പ്രാര്‍ഥനയില്‍ തെളിഞ്ഞതാണ് അതൊക്കെ എന്നാണ് അദ്ദേഹം പറഞ്ഞത്.

പിന്നീട് ഇതത്ര കാര്യമാക്കിയില്ലെങ്കിലും അമേരിക്കയില്‍ ഒരു ഷോ കഴിഞ്ഞ് മടങ്ങുമ്പോള്‍ വിമാനം എയര്‍പോക്കറ്റില്‍ പെട്ടു. റിമി ടോമിയും നാദിര്‍ഷയുമൊക്കെ കരച്ചിലായി. വിമാനം ഇപ്പോള്‍ തകരും, എല്ലാവരും മരിക്കും എന്നൊക്കെ കരുതി. പെട്ടെന്ന് ആ പ്രവചനമാണ് ഓര്‍മ്മ വന്നത്. പിന്നീട് കേസിലൊക്കെ പെട്ടതിന് ശേഷം അയാളെ കണ്ടിരുന്നു. അന്ന് അയാള്‍ പറഞ്ഞത് മരണസന്ധിയെന്നല്ല മരണം എന്ന് തന്നെയാണ്. ഇതും ഒരുതരം മരണം ആണല്ലോ. ദിലീപ് എന്ന വ്യക്തിയുടെ മരണമല്ലേ നടന്നത് എന്നാണ് അവര്‍ പറഞ്ഞത്. ജീവിച്ചിരിക്കുമ്പോള്‍ ഒരുപാട് പേര്‍ കൊല്ലുന്നത് കാണാന്‍ ഭാഗ്യം കിട്ടിയ ആളാണ് താന്‍.-ദിലീപ് പറഞ്ഞു.