ഒറ്റവാക്കിൽ പറഞ്ഞാൽ നല്ല മോളാണ് മീനാക്ഷി, ദിലീപ്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും.ഒരു കാലത്ത് സ്‌ക്രീനിലെ താര ജോഡികളായിരുന്ന ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിച്ചപ്പോഴും പ്രേക്ഷകർ ആഘോഷമാക്കി. 2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപേ പുറത്തുവന്നിരുന്നു. ഇരുവരും വേർ പിരിഞ്ഞപ്പോൾ മകളായ മീനാക്ഷി ദിലീപിനൊപ്പം നിൽക്കുകയായിരുന്നു. പിന്നീട് കാവ്യയുമായുള്ള വിവാഹത്തിനും പൂർണ്ണ പിന്തുണയുമായി മീനാക്ഷി നിന്നു. സിനിമയിലഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിക്ക് നിരവധി ആരാധകരുണ്ട്. പാട്ടും ഡാൻസും അഭിനയവുമൊക്കെ തനിക്കും വഴങ്ങുമെന്ന് മലയാളികളുടെ സ്വന്തം മീനൂട്ടി തെളിയിച്ചിട്ടുണ്ട്. മീനാക്ഷി അടുത്തിയെടാണ് ഇൻസ്റ്റഗ്രാമിൽ ആക്ടീവ് ആയത്.

നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങുകളിൽ മീനാക്ഷി ഏറെ തിളങ്ങിയിരുന്നു. സുഹൃത്തുക്കൾക്കൊപ്പം വിവാഹ വേദിയിൽ മീനാക്ഷിയുടെ ഡാൻസ് വൻ ഹിറ്റാവുകയും ചെയ്തു. മീനാക്ഷിയുടേതായി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുള്ള ചിത്രങ്ങൾ വൈറലായി മാറാറുണ്ട്.

ഇപ്പോളിതാ മകളെക്കുറിച്ചുള്ള ദിലീപിന്റെ വാക്കുകൾ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്, വാക്കുകൾ, മീനൂട്ടിക്ക് അങ്ങനെ പ്രത്യേകിച്ച് ടേസ്റ്റൊന്നുമില്ല, കുഴപ്പമില്ല, അവൾ ആരേയും ഹേർട്ട് ചെയ്യാത്തയാളാണ്. ഒറ്റവാക്കിൽ ചോദിച്ചാൽ നല്ല മോളാണ്. അവൾക്ക് അച്ഛന്റെ സ്വഭാവം കിട്ടിയിട്ടുണ്ട്, വളരെ ഡിപ്ലോമാറ്റിക്കാണെന്നായിരുന്നു അവതാരക പറഞ്ഞത്. ഓണപ്പരിപാടിക്കിടയിലായിരുന്നു ദിലീപിനോട് മീനാക്ഷിയെക്കുറിച്ച് ചോദിച്ചത്. സോഷ്യൽമീഡിയയിലൂടെ ഈ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

താരങ്ങളുടെ മക്കൾ അഭിനയത്തിൽ സജീവം ആകുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. അത്തരത്തിൽ മീനാക്ഷി അഭിനയത്തിലേക്ക് എത്തുമോ എന്നറിയാനുള്ള ആകാംക്ഷയും പ്രേക്ഷകർക്കുണ്ട്. എന്നാൽ അഭിനയത്തിനേക്കാളും പഠനത്തിനാണ് മീനാക്ഷി പ്രാധാന്യം നൽകുന്നത് എന്ന് വ്യക്തമാണ്.