ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് മാരത്തണ്‍ ചര്‍ച്ചകളിലൂടെ

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് ആഴ്ചകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം.
സമവായമുണ്ടായത് മമ്മൂട്ടിയുടെ നിരന്തര ഇടപെടല്‍. മമ്മൂട്ടിക്ക് ഉറച്ചപിന്തുണയുമായി അമ്മയിലെ മുതര്‍ന്ന അംഗങ്ങളും അണിനിരന്നു.
മമ്മൂട്ടിയുടെ നിലപാടുകള്‍ അംഗങ്ങള്‍ക്കിടയില്‍ എത്തിക്കാന്‍ പ്രത്യേക ടീം. ഇടവേള ബാബു, മുകേഷ്, ഗണേഷ് കുമാര്‍, സിദ്ധിഖ്, എന്നിവര്‍ നിരന്തരം പ്രയത്നിച്ചു.
ഉര്‍മിള ഉണ്ണി, കുക്കു പരമേശ്വരന്‍ എന്നിവരും ഇടപെട്ടു. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചില്ലെന്ന ഇന്നസെന്റിന്റെ പരാമര്‍ശങ്ങള്‍ക്ക് മുമ്പേ സമവായമായി.
തീരുമാനത്തിന് അന്തിമ അംഗീകാരം നല്‍കിയത് ദിലീപ് അനുകൂലികളുടെ ഭൂരിപക്ഷം ഉള്ള എക്‌സിക്യൂട്ടീവ്.
ജയസൂര്യ വികാര നിര്‍ഭരമായി സംസാരിച്ചു. അമ്മ മുഖങ്ങള്‍ക്ക് തണലാകാന്‍ സാധിക്കണം. ഒത്തൊരുമയോടെ മുന്നോട്ട് പോകണം.
എതിര്‍പ്പുയര്‍ത്തിയ പ്രിത്വിരാജിനെ അനുനയിപ്പിക്കാന്‍ മമ്മൂട്ടി നേരിട്ട് ഇടപെട്ടു. സംഘടനയ്ക്ക് ദോഷമാകുന്നതൊന്നും ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ചു.
പ്രതിച്ഛായ നഷ്ടമുണ്ടായാല്‍ ചാനല്‍ ഷോകളെയും സ്റ്റേജ് ഷോകളെയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
അമ്മയ്ക്ക് 7.50 കോടി നികുതി ബാധ്യത. കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കരുതെന്നും അഭ്യര്‍ത്ഥന. മുതിര്‍ന്ന അംഗങ്ങളും പ്രിത്വിരാജുമായി ബന്ധപെട്ടു.
മമ്മൂട്ടി മാറിനിന്നത് വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍. പ്രിത്വിരാജും കൂട്ടരും മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്നു.

https://youtu.be/z4blpqzF5Ig